Monday, March 23, 2026 Last Updated 55 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 26 Jul 2025 02.25 PM

ഭിന്നത ഒഴിവാക്കി ഒറ്റക്കെട്ടായി പോകണം ; ഉദ്ദേശിച്ചത് അങ്ങിനെ, വിവാദ ഫോണ്‍ സംഭാഷണത്തില്‍ പാലോട് രവി

uploads/news/2025/07/793048/palod-ravi.jpg

തിരുവനന്തപുരം : ഭിന്നതകള്‍ ഒഴിവാക്കി ഒറ്റക്കെട്ടായി മുമ്പോട്ട് പോകണമെന്ന സന്ദേശമാണ് നല്‍കിയതെന്നും തന്റെ ഫോണ്‍ ചോര്‍ത്തിയതില്‍ ഗൂഡാലോചനയുണ്ടെന്ന് കരുതുന്നില്ലെന്നും കോണ്‍ഗ്രസിന്റെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി. കഴിഞ്ഞ മൂന്നര വര്‍ഷമായി യുഡിഎഫിനെ അധികാരത്തില്‍ തിരികെ കൊണ്ടുവരാന്‍ കഠിനമായി പ്രയത്‌നിക്കുകയാണെന്നും ഒരുമിച്ച് നിന്ന് ഒറ്റക്കെട്ടായി സംഘനാ ദൗര്‍ബല്യം തീര്‍ത്ത് മുമ്പോട്ട് പോയില്ലെങ്കില്‍ തിരിച്ചുവരാന്‍ സാധ്യമാകാതെ വരുമെന്ന സന്ദേശമാണ് നല്‍കിയതെന്നും പറഞ്ഞു.

ഭിന്നതകള്‍ തീര്‍ക്കണമെന്ന സന്ദേശമാണ് നല്‍കിയത്. താഴേത്തട്ടില്‍ യോഗങ്ങള്‍ വിളിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ഡലങ്ങളില്‍ ജാഗ്രത വേണമെന്ന് പറഞ്ഞു. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും എടുക്കാചരക്കായി മാറുമെന്നും എല്‍ഡിഎഫ് വീണ്ടും ഭരണത്തില്‍ വരുമെന്നുമുള്ള വിവാദ ഫോണ്‍സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് പാലോട്‌രവി അക്കാര്യത്തില്‍ വിശദീകരണവുമായി എത്തിയത്. ഫോണ്‍സംഭാഷണം പുറത്തുവന്നതില്‍ ഗൂഡാലോചനയുണ്ടെന്ന് കരുതുന്നില്ല. ഫോണ്‍സംഭാഷണം പുറത്തുവന്നതില്‍ നടപടിക്കാര്യത്തില്‍ പാര്‍ട്ടിനേതൃത്വവുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്നും പറഞ്ഞു.

തദ്ദേശതെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകുമെന്ന് പാലോട് രവി ഒരു പ്രാദേശിക നേതാവുമായി സംസാരിക്കുന്ന ഫോണ്‍സംഭാഷണം നേരത്തേ പുറത്തുവന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫ് മുന്നാം സ്ഥാനത്തേക്ക് വീഴുമെന്നും കോണ്‍ഗ്രസ് എടുക്കാ ചരക്കായി മാറുമെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ ബിജെപിയിലേക്കും പാര്‍ട്ടിയിലെ മുസ്‌ളീങ്ങള്‍ എല്‍ഡിഎഫിലേക്കും മറ്റു പാര്‍ട്ടികളിലേക്കും പോകുമെന്നും പറഞ്ഞു. പ്രവര്‍ത്തകര്‍ തമ്മില്‍ ഐക്യമില്ലെന്നും ജനങ്ങളുമായി ഒരുമിച്ച ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ലെന്നും ഫോണ്‍സംഭാഷണത്തില്‍ പറയുന്നുണ്ട്്. എല്‍ഡിഎഫ് ഭരണം തുടരുമെന്നും പറഞ്ഞു.

Ads by Google
Saturday 26 Jul 2025 02.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google