Monday, March 23, 2026 Last Updated 58 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 26 Jul 2025 09.17 AM

റിപ്പറും ചെന്താമരയും ഉള്‍പ്പെടെ 125 കൊടും കുറ്റവാളികള്‍ ; ഗോവിന്ദചാമി ചെന്നു ചേരുന്നത് കൊടും ക്രിമിനലുകള്‍ക്ക് ഇടയിലേക്ക്

uploads/news/2025/07/792973/govinda11.jpg

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തടവുചാടുകയും മണിക്കുറിനുള്ളില്‍ കുടുങ്ങുകയും ചെയ്യുന്ന ഗോവിന്ദചാമി ഇനി പോകാന്‍ പോകുന്നത് കൊടുക്രിമിനലുകളായ 120 പേര്‍ വാഴുന്നിടത്തേക്ക്. തടവുചാടാന്‍ വലിയ പദ്ധതി ആസൂത്രണം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കണ്ണൂരില്‍ നിന്നും കൂടുതല്‍ സുരക്ഷയുള്ള വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് ഗോവിന്ദചാമിയെ അയയ്ക്കുന്നത്്.

125 കൊടും കുറ്റവാളികള്‍ അടക്കം 300 തടവുകാരുള്ള വിയ്യൂരില്‍ ഗോവിന്ദചാമിയെ ഒറ്റയ്ക്ക് ഒരു സെല്ലില്‍ ഇടുമെന്നാണ് ഇതുവരെ പുറത്തുവരുന്ന വിവരം. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ വാഹനത്തില്‍ കയറ്റിയത്. അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റുകയെന്ന തീരുമാനത്തിലേക്ക് ഇന്നലെ തന്നെ എത്തിയിരുന്നു. ആറ് മീറ്റര്‍ ഉയരത്തില്‍ 700 മീറ്റര്‍ ചുറ്റുമുള്ള മതില്‍, അതിനുമുകളില്‍ പത്തടി ഉയരത്തില്‍ വൈദ്യുതവേലി, മതിലിന് പുറത്ത് 15 മീറ്റര്‍ വീതം ഉയരമുള്ള നാല് വാച്ച് ടവര്‍ എന്നിവയാണ് വിയ്യൂര്‍ ജയില്‍.

നിലവില്‍ റിപ്പര്‍ ജയാനന്ദന്‍, ചെന്താമര തുടങ്ങിയ കുറ്റവാളികളും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. 536 പേരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള ജയിലില്‍ ആകെ 300 തടവുകാരാണ് ഉള്ളത്. ഇവരെ നിരീക്ഷിക്കാന്‍ 40 ജീവനക്കാരുണ്ട്. അതീവ സുരക്ഷയുള്ള കണ്ണൂര്‍ ജയിലില്‍ അതിവിദഗ്ദ്ധമായിട്ടാണ് ഇന്നലെ പുലര്‍ച്ചെ ഗോവിന്ദചാമി ജയില്‍ ചാടിയത്. എന്നാല്‍ അധികദൂരം പോകാന്‍ ഇയാള്‍ക്കായില്ല. മണിക്കൂറുകള്‍ക്കകം ഗോവിന്ദചാമിയെ കണ്ണൂരിലെ തളപ്പ് പ്രദേശത്തെ ആളൊഴിഞ്ഞ ഒരു വീട്ടിന്റെ കിണറ്റില്‍ നിന്നും പോലീസ് പൊക്കുകയും ചെയ്തു.

Ads by Google
Saturday 26 Jul 2025 09.17 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google