Monday, March 23, 2026 Last Updated 2 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Friday 25 Jul 2025 03.00 PM

ഗോവിന്ദചാമിയുടെ ആസൂത്രിത ജയില്‍ചാട്ടം: കണ്ണൂര്‍ ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയേക്കും

uploads/news/2025/07/792908/govindachami.jpg

കണ്ണൂര്‍ : അതീവസുരക്ഷയുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താംബ്‌ളോക്കില്‍ നിന്നും തടവുചാടിയ ഗോവിന്ദചാമിയെ കൂടുതല്‍ സുരക്ഷയുള്ള വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയേക്കും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനെക്കുറിച്ചുള്ള കൂടുതല്‍ അറിവ് ശേഖരിച്ച സാഹചര്യം മുന്‍ നിര്‍ത്തി ഗോവിന്ദചാമി ഇനിയും ഇത്തരം കാര്യം ആവര്‍ത്തിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് മാറ്റുക. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കോടതിയാണ് എടുക്കുക. കോടതിയില്‍ ഹാജരാക്കിയ ശേഷം കോടതിയുടെ തീരുമാനം അനുസരിച്ച് കാര്യങ്ങള്‍ ചെയ്യും.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സൗകര്യങ്ങള്‍ മുതലാക്കിയത് ഗോവിന്ദചാമി ഇന്ന് രാവിലെ ജയില്‍ ചാടിയത്. ഗോവിന്ദചാമിക്ക് ജയിലില്‍ നിന്നും കൂടുതല സഹായം കിട്ടിയിട്ടുണ്ടോ എന്ന കാര്യവും അന്വേഷണാത്മകമാണ്. ഇക്കാര്യമെല്ലാം കോടതിയില്‍ ഹാജരാക്കുമ്പോള്‍ വ്യക്തമാക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നത്. ഒന്നര മാസം നീണ്ടു നിന്ന ആസൂത്രണത്തിന് ശേഷമാണ് ജയില്‍ ചാടിയതെന്നാണ് ഗോവിന്ദചാമി മൊഴി നല്‍കിയിട്ടുള്ളത്. അതുകൊണ്ടു തന്നെ കണ്ണൂര്‍ ജയിലിലെ സാഹചര്യങ്ങള്‍ ഇയാള്‍ നന്നായി പഠിച്ചിരിക്കാമെന്ന് പോലീസും വിലയിരുത്തുന്നു.

കണ്ണൂര്‍ ജയിലില്‍ തന്നെ പാര്‍പ്പിച്ചാല്‍ ഗോവിന്ദചാമി ഇനിയും ഇത്തരം നടപടി ആവര്‍ത്തിച്ചേക്കാമെന്നാണ് പോലീസ് വിലയിരുത്തുന്നത്. ഗോവിന്ദചാമിയെ വിയ്യൂരില്‍ കൂടുതല്‍ സുരക്ഷയുള്ള ജയിലിലേക്ക് മാറ്റണമെന്ന് കോടതിയില്‍ പോലീസ് ആവശ്യപ്പെടും. ജയിലില്‍ നിന്നും ആരുടേയും സഹായം കിട്ടിയിട്ടില്ലെന്നും എല്ലാം താന്‍ തനിച്ചാണ് ചെയ്തതെന്നുമാണ് ഗോവിന്ദചാമി നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ പോലീസ് ഇത് പൂര്‍ണ്ണമായും എടുത്തിട്ടില്ല. എന്നിരുന്നാലും റിമാന്റ് റിപ്പോര്‍ട്ടില്‍ ഗോവിന്ദചാമിയുടെ മൊഴി പൂര്‍ണ്ണമായും വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. ഇന്ന് കോടതിയില്‍ ഹാജരാക്കുന്ന ഗോവിന്ദചാമിയെ ടൗണ്‍ സ്‌റ്റേഷന്‍ ലോക്കപ്പിലേക്കാണ് മാറ്റുക.

Ads by Google
Friday 25 Jul 2025 03.00 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google