Monday, March 23, 2026 Last Updated 59 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Friday 25 Jul 2025 11.15 AM

കൂടുതലകാലം പ്രധാനമന്ത്രിക്കസേരയില്‍ ; 4000 ദിവസം പിന്നിട്ടു, നരേന്ദ്രമോദി രണ്ടാം സ്ഥാനത്ത്

uploads/news/2025/07/792883/modi-roadshow-kerala.gif

ന്യൂഡല്‍ഹി: തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ക്കാലം പ്രധാനമന്ത്രി പദവിയിലിരുന്നവരില്‍ ഇന്ദിരാഗാന്ധിയെ പിന്തള്ളി ബിജെപി സര്‍ക്കാരിന്റെ നരേന്ദ്രമോദി. 4000 ദിവസം പിന്നിട്ട നരേന്ദ്രമമാദി ഇന്ദിരാഗാന്ധിയുടെ 4077 ദിവസം എന്ന റെക്കോഡ് മറികടന്നു. 6130 ദിവസം പിന്നിട്ട ജവഹര്‍ലാല്‍ നെഹ്രുവിന് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി. നരേന്ദ്രമോദി പ്രധാനമന്ത്രിക്കസേരയില്‍ എത്തിയിട്ട് 4078 ദിവസമായി.

66 ജനുവരി 24 മുതല്‍ 1977 മാര്‍ച്ച് 24 വരെ 4077 ദിവസമാണ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രി പദത്തിലുണ്ടായിരുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രധാനമന്ത്രി പദത്തിലിരുന്നത് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണ്. 6130 ദിവസം നെഹ്റു പദവി അലങ്കരിച്ചു. തുടര്‍ച്ചയായി 3655 ദിവസം പ്രധാനമന്ത്രി പദത്തിലിരുന്ന മൂന്നാം സ്ഥാനത്തുള്ളത് അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍സിങ് ആണ്.

പ്രധാനമന്ത്രിയായവരില്‍ സ്വാതന്ത്ര്യാനന്തരം ജനിച്ച ആദ്യത്തെയാള്‍, ഏറ്റവും കൂടുതല്‍ കാലം ചുമതല വഹിച്ച കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി തുടങ്ങിയ റെക്കോര്‍ഡുകള്‍ കൂടി മോദി തന്റെ പേരിലാക്കി. പ്രധാനമന്ത്രിയാകുന്നതിന് മുമ്പ്, 2001 മുതല്‍ 2014 വരെ അധികാരത്തിലിരുന്ന മോദി ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയായിരുന്നു.

2014-ല്‍ 272 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തി. അഞ്ച് വര്‍ഷത്തിന് ശേഷം, 543 ലോക്സഭാ സീറ്റുകളില്‍ 303 സീറ്റുകള്‍ നേടി കൂടുതല്‍ മെച്ചപ്പെടുത്തി. 2024-ല്‍ പാതിവഴിയിലെത്താന്‍ ബിജെപിക്ക് കഴിഞ്ഞില്ലെങ്കിലും, അത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നുവരുകയും എന്‍ഡിഎ തുടര്‍ച്ചയായി മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു.

Ads by Google
Friday 25 Jul 2025 11.15 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google