Monday, March 23, 2026 Last Updated 54 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Friday 25 Jul 2025 09.23 AM

ഗോവിന്ദചാമിയ്ക്ക് ജയില്‍ചാട്ടം പുറത്തുനിന്നും സഹായം കിട്ടിയിട്ടുണ്ടോ? കമ്പിവേലിയില്‍ അലാറം അടിച്ചില്ല, രണ്ടരയാള്‍ ഉയരമുള്ള കൂറ്റന്‍ മതില്‍ മറികടന്നു

uploads/news/2025/07/792874/govindachami.jpg

കണ്ണൂര്‍: കൊടുംകുറ്റവാളി ഗോവിന്ദചാമി ജയില്‍ ചാടിയുതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ജയില്‍ചാട്ടത്തിന് ഗോവിന്ദചാമിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചിട്ടുണ്ടാകാമെന്ന് സംശയം. രാവിലെ ഏഴുമണിയോടെയാണ് പോലീസ് വിവരം അറിഞ്ഞത്. അതീവ സുരക്ഷയുള്ള പത്താം നമ്പര്‍ മുറിയില്‍ നിന്നുമാണ് ഗോവിന്ദചാമി രക്ഷപ്പെട്ടത്. സുരക്ഷാവീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുകയാണ് പോലീസ്.

ജയിലിനുള്ളിലെ ജയില്‍ എന്നാണ് പത്താം നമ്പര്‍ ബ്ളോക്ക് അറിയപ്പെടുന്നത്. ഇതില്‍ സി 46 മുറിയിലായിരുന്നു ഗോവിന്ദചാമി കഴിഞ്ഞിരുന്നത്. സെന്‍ട്രല്‍ ജയിലിന്റെ രണ്ടു മതിലുകള്‍ മറികടന്നാണ് ഗോവിന്ദചാമി ജയില്‍ചാട്ടം നടത്തിയത്. ഇതിന് പുറമേ സിസിടിവി എല്ലാ ഭാഗങ്ങളിലും വെച്ചിട്ടുണ്ട്. ഇതെല്ലാം മറികടന്നാണ് ഒരു കൈ പോലുമില്ലാത്ത ഗോവിന്ദചാമി സഹായമില്ലാതെ എങ്ങിനെ പുറത്തുകടന്നു എന്നാണ് സംശയം.

ജയില്‍ മുറിയിലെ കമ്പി വളച്ച് പുറത്തുവന്ന ശേഷം രണ്ടരയാള്‍ ഉയരമുള്ള കൂറ്റന്‍ മതിലില്‍ തുണി കെട്ടി അതിന് മുകളിലുള്ള അലാറം അടിക്കുന്ന കമ്പിയഴികള്‍ മറികടന്നുമാണ് ഗോവിന്ദചാമി രക്ഷപ്പെട്ടത്. എന്നാല്‍ ഇതെല്ലാം മറികടന്നാണ് ഗോവിന്ദചാമി രക്ഷപ്പെട്ടത്. മറ്റൊരാളുടെ കൂടി സഹായം ഗോവിന്ദചാമിയ്ക്ക് കിട്ടിയിരുന്നോ എന്നാണ് സംശയം. അലാറം അടിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും പരിശോധന നടത്തേണ്ടി വരും. മതിയായ സുരക്ഷാ ഉദ്യോഗസ്ഥരുടെ അഭാവം പ്രശ്നമായോ എന്നും സംശയിക്കുന്നുണ്ട്. ഡോഗ്സ്ക്വാഡ് അടക്കമുള്ളവര്‍ ജയിലില്‍ എത്തിയിട്ടുണ്ട്.

കൈപ്പത്തിയില്ലാത്ത ഗോവിന്ദചാമിയുടെ മുഖച്ഛായയുള്ള ആറടി ഉയരമുള്ളയാളെ കണ്ടെത്തിയാല്‍ വിവരം അറിയിക്കാനാണ് നിര്‍ദേശം. കണ്ണൂര്‍ ജയിലില്‍ ഒരു ബ്‌ളോക്കില്‍ മൂന്ന് പോലീസുകാരാണ്. പത്താം ബ്‌ളോക്കിന് മാത്രമായി മറ്റൊരു മതില്‍ കൂടിയുണ്ട്. പുറത്തേക്കുള്ള മതില്‍ കൂറ്റന്‍ മതിലാണ്. ജില്ലാ അതിര്‍ത്തിയിലും പരിശോധനകള്‍ ശക്തമാക്കി പോലീസ്. അതിര്‍ത്തി സംസ്ഥാനങ്ങള്‍ക്കും വിവരം നല്‍കി.

Ads by Google
Friday 25 Jul 2025 09.23 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google