Monday, March 23, 2026 Last Updated 57 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 24 Jul 2025 04.39 PM

തുർക്കിയയിൽ വൻ കാട്ടുതീ​ പടരുന്നു; 24 അഗ്നിരക്ഷ പ്രവർത്തകർ കാട്ടുതീയിലകപ്പെട്ടു

forest fire

തുർക്കിയയിലെ വടക്കുകിഴക്കൻ പ്രദേശമായ എക്സീർ പ്രവിശ്യയിലാണ് കാട്ടുതീ പടരുന്നത്. ഉയർന്ന താപനിലയും ഉഷ്ണതരംഗവും വീശിയടിക്കുന്ന കാറ്റും കാട്ടുതീ പടരാൻ കാരണമാകുന്നുവെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ കിഴക്കൻ മേഖലയിലേക്കും തീപടരുന്നതായാണ് റിപ്പോർട്ട്.

ബുധനാഴ്ച രാവിലെയുണ്ടായ കാട്ടുതീയിൽ 24 അഗ്നിശമന സേനാംഗങ്ങൾ കാട്ടുതീയിലകപ്പെട്ടപ്പോൾ, തീ അണക്കാൻ ശ്രമിച്ച അഞ്ച് വനപാലകരും അഞ്ച് രക്ഷാപ്രവർത്തകരും മരിച്ചതായി തുർക്കിയ കൃഷി, വനം മന്ത്രി ഇബ്രാഹിം യുമാക്ലി പറഞ്ഞു.തീ അണക്കാൻ ശ്രമിക്കുന്നതിനിടെ കാറ്റിന്റെ ഗതിമാറ്റത്തിൽ തീ ഉയരുകയും പത്തോളം അഗ്നിശമന സേനാംഗങ്ങൾ അതിനുള്ളിലകപ്പെട്ടു. അടിയന്തരമായി ആശുപ ത്രികളിലെത്തിച്ചെങ്കിലും തീപൊള്ളലേറ്റ പത്ത് സേനാംഗങ്ങൾ മരിച്ചു

Ads by Google
Thursday 24 Jul 2025 04.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google