Monday, March 23, 2026 Last Updated 0 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 24 Jul 2025 03.03 PM

തായ്‌ലൻഡ്-കംബോഡിയ അതിർത്തിയിൽ വൻ സംഘർഷം, സൈനികർ ഏറ്റുമുട്ടി, വ്യോമാക്രമണം; അതിർത്തി അടച്ച് തായ്‌ലൻഡ്

thailand

ബാങ്കോക്ക്: ഏഷ്യൻ രാജ്യങ്ങളായ തായ്‍ലൻഡിനും കംബോഡിയയ്ക്കും ഇടയിൽ വൻ സൈനിക സംഘർഷം. നൂറ്റാണ്ടിലേറെ ആയി നിലനിൽക്കുന്ന അതിർത്തി തർക്കം ആണ് പൊടുന്നനെ സംഘർഷത്തിലേക്ക് എത്തിയത്. തായ് ഗ്രാമങ്ങളിലേക്ക് കംബോഡിയ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ 9 തായ് പൌരന്മാർ കൊല്ലപ്പെട്ടു. തിരിച്ചടി ആയി കംബോഡിയയുടെ സൈനിക കേന്ദ്രങ്ങളിൽ യുദ്ധ വിമാനങ്ങൾ ഉപയോഗിച്ച് തായ്‌ലൻഡ് ആക്രമണം നടത്തി. തായ്‍ലൻഡ് അതിർത്തി അടയ്ക്കുകയും ചെയ്തു.

തായ്‌ലൻഡ്–കംബോഡിയ അതിർത്തി മേഖലയിൽ ഏറെക്കാലമായി തർക്കം നിലനിൽക്കുന്നു എങ്കിലും ഇന്ന് ഉണ്ടായത് എല്ലാവരെയും ഞെട്ടിച്ച ആക്രമണമാണ്. കംബോഡിയൻ സൈനികർ പൊടുന്നനെ തായ് ഗ്രാമങ്ങളിലേക്ക് റോക്കറ്റ് ആക്രമണവും വെടിവെപ്പും നടത്തുക ആയിരുന്നു.

Ads by Google
Thursday 24 Jul 2025 03.03 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google