Monday, March 23, 2026 Last Updated 57 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 24 Jul 2025 01.38 PM

പറക്കുന്നതിനിടയില്‍ കാണാതായ റഷ്യന്‍ വിമാനം തകര്‍ന്ന നിലയില്‍ ; ആരും രക്ഷപ്പെട്ടില്ലെന്ന് വിവരം...!

uploads/news/2025/07/792758/russia.jpg

ന്യൂഡല്‍ഹി: പറക്കുന്നതിനിടെ റഡാറില്‍ നിന്നും കാണാതായ റഷ്യന്‍ വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തി. 13 കി.മീ. അകലെ നിന്നുമാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്നും യാത്രക്കാര്‍ മുഴുവനും കൊല്ലപ്പെട്ടതായുമാണ് വിവരം. അപകടകാരണം പുറത്തുവന്നിട്ടില്ല. 49 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നതായിട്ടാണ് വിവരം. ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് പ്രാദേശിക വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. കിഴക്കന്‍ അമുര്‍ മേഖലയില്‍ ഒരു എഎന്‍24 യാത്രാ വിമാനമാണ് തകര്‍ന്നുവീണത്. പ്രാഥമിക കണക്കുകള്‍ പ്രകാരം സൈബീരിയ ആസ്ഥാനമായുള്ള അംഗാര എന്ന എയര്‍ലൈനിന്റെ കീഴിലുള്ള വിമാനം ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അമുര്‍ മേഖല യിലെ ടിന്‍ഡ എന്ന പട്ടണത്തിന്റെ ലക്ഷ്യസ്ഥാനത്തേക്ക് അടുക്കുമ്പോള്‍ റഡാറില്‍ നിന്നും അപ്രത്യക്ഷമായതായി പ്രാദേശിക അത്യാഹിത മന്ത്രാലയം നേരത്തേ വ്യക്തമാക്കി. പിന്നാലെയാണ് ടിന്‍ഡ നഗരത്തല്‍ നിന്നും 13 കിലോമീറ്റര്‍ അകലെ വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്.

പ്രാഥമിക കണക്കുകള്‍ പ്രകാരം അഞ്ച് കുട്ടികളും ആറ് ക്രൂ അംഗങ്ങളും ഉള്‍പ്പെടെ യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. അമുര്‍ മേഖലയില്‍ അവശിഷ്ട ങ്ങള്‍ കണ്ടെത്തിയതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ഇന്റര്‍ഫാക്സ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുടെ ടിഎഎസ്എസ് വാര്‍ത്താ ഏജന്‍സി പറയുന്നത നുസരിച്ച്, ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ജീവനക്കാര്‍ക്കുണ്ടായ പിഴവും ദൃശ്യപരത കുറവുമാണ് അപകടത്തിന് കാരണമായി കണക്കാക്കുന്നത്. കൂടുത ല്‍ വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ട്.

Ads by Google
Thursday 24 Jul 2025 01.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google