Saturday, March 14, 2026 Last Updated 3 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 12 Jul 2025 11.38 AM

ഞങ്ങളുടെ കുടുംബത്തിന്റെ ഹൃദയത്തിന് രണ്ടു വയസ്സ്; മകളുടെ പിറന്നാള്‍ ആഘോഷമാക്കി ഉത്തര ഉണ്ണി

uttara-unni-
photo-www.instagram.com/uttharaunni/

മകള്‍ ധീമഹിയുടെ രണ്ടാം പിറന്നാള്‍ ആഘോഷത്തിന്റെ വിശേഷം പങ്കുവെച്ച് നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണി. ഞങ്ങളുടെ കുടുംബത്തിന്റെ ഹൃദയത്തിന് ഇന്ന് രണ്ടു വയസ് എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

കുഞ്ഞ് ധീമഹിക്കൊപ്പം സമ്മയായ ഉത്തര ഉണ്ണിയും അച്ഛനായ നിതേഷുമാണ് ചിത്രങ്ങളിലുളളത്. അടുത്ത പോസ്റ്റില്‍ ധീമഹിയുടെ ചിത്രങ്ങളും കേക്കിന്റെ ചിത്രങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേക്ക് മുറിച്ച് കുഞ്ഞ് ധീമഹി ആഘോഷമാക്കുന്നതും ചിത്രങ്ങളില്‍ കാണാം.

സാഹസികതകളുടെ അടുത്ത വര്‍ഷത്തിലേക്ക് ചുവടു വെക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞ് ധീമഹിക്കൊപ്പമുളള കുടുംബ ചിത്രങ്ങളാണ് അടുത്ത പോസ്റ്റില്‍ പങ്കുവെച്ചിരിക്കുന്നത്.

ധീമഹിയെ എടുത്തു നില്‍ക്കുന്ന ഉത്തര ഉണ്ണിയെയും ഈ പോസ്റ്റില്‍ കാണാം. നിരുപാധിക സ്‌നേഹം കൊണ്ട് തന്റെ ലോകം കീഴ്‌മേല്‍ മറിഞ്ഞിട്ട് രണ്ട് വര്‍ഷങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് കുഞ്ഞ് ധീമഹിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കമന്റ് ബോക്‌സില്‍ എത്തിയിരിക്കുന്നത്.

2023 ജൂലൈ ആറിനായിരുന്നു ഉത്തരയ്ക്കും ഭര്‍ത്താവ് നിതേഷ് നായര്‍ക്കും ധീമഹി പിറന്നത്. നിതേഷും ഉത്തരയും 2021 ല്‍ ആയിരുന്നു വിവാഹിതരായത്. കുഞ്ഞ് ധീമഹിയുടെ വിശേഷങ്ങളും കുറുമ്പുകളും ഇടയ്ക്കിടെ ഉത്തര ഉണ്ണി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

Ads by Google
Saturday 12 Jul 2025 11.38 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google