Thursday, March 19, 2026 Last Updated 13 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 10 Jul 2025 11.49 AM

ചാക്കോച്ചന്റെ തോളത്ത് കൈയിട്ട് ചേര്‍ത്ത് പിടിച്ച് അച്ഛന്‍ കുഞ്ചാക്കോ; അപ്പന്റെ 21-ാം ഓര്‍മ്മദിനത്തില്‍ ത്രോബാക്ക് ചിത്രവുമായി കുഞ്ചാക്കോ ബോബന്‍

uploads/news/2025/07/790320/Untitled-3.jpg
Kunchakko Boban with Father (Image Source: Instagram)

മലയാളികളുടെ എവര്‍ഗ്രീന്‍ ചോക്ലേറ്റ് ഹീറോയായാണ് കുഞ്ചാക്കോ ബോബന്‍. ഒരു കാലത്ത് മലയാളികളുടെ മനസ്സില്‍ ‘രാജമല്ലി വിടരുന്നതു പോലെദ ചോക്ലേറ്റ് ഹീറോയായി എത്തി പിന്നീട് കൗമാരക്കാരുടെ പ്രണയനായകനായി മാറിയ താരം. ഒരു കാലത്തിനപ്പുറം തന്റെ കരിയറില്‍ വലിയ മാറ്റങ്ങള്‍ വരുത്തി സീരിയസ്സ് വില്ലന്‍ വേഷങ്ങള്‍ ചെയ്താണ് ചാക്കോച്ചന്‍ പിന്നീട് ആരാധകരെ അമ്പരപ്പിച്ചു. ഏതു കഥാപാത്രവും തന്റെ കൈയില്‍ ഭദ്രമാണെന്ന് താരം തെളിയിച്ചിട്ടുണ്ട്.
താരത്തിനോടുള്ള സ്നേഹവും അടുപ്പവും ചാക്കോച്ചന്റെ കുടുംബത്തോടും ആരാധകര്‍ക്കുണ്ട്. സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നെത്തിയ ചാക്കോച്ചന് സിനിമ ചെറുപ്പത്തില്‍ തന്നെ രക്തത്തില്‍ അലിഞ്ഞിരുന്നു. മലയാളത്തില്‍ ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച ചലച്ചിത്രനിർമ്മാതാവും സംവിധായകനുമായിരുന്നു കുഞ്ചാക്കോ.
പ്രേം നസീറും ഷീലയും തുടങ്ങി മലയാള സിനിമയിലെ താരങ്ങള്‍ ഒന്നടങ്കം പാറി പറന്ന് നടന്ന കേരളത്തിലെ ആദ്യ സിനിമാ നിര്‍മാണ സ്റ്റുഡിയോയിരുന്ന ഉദയ, കുഞ്ചാക്കോ ബോബന്റെ അപ്പന്റെയും വല്യപ്പന്റെയും സിനിമാ മോഹത്തില്‍ നിന്ന് ഉയര്‍ന്നു വന്നതാണ്. മദ്രാസില്‍ നിന്ന് കേരളത്തിലേക്ക് മലയാള സിനിമയെ പറിച്ചു നട്ടതില്‍ പാതിരാപ്പള്ളിയിലെ ഉദയ സ്റ്റുഡിയോയ്ക്കുള്ള പങ്ക് ചെറുതല്ല. അതിനു പിന്നില്‍ ചാക്കോച്ചന്റെ അച്ഛനും നിര്‍മ്മാതാവും സംവിധായകനുമായിരുന്ന കുഞ്ചാക്കോയായിരുന്നു.
അച്ഛന്റെ പാരമ്പര്യം കാത്തു സൂക്ഷിച്ച് മലയാള സിനിമയിൽ വർഷങ്ങളായി തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുന്ന കുഞ്ചാക്കോ ബോബൻ പ്രേക്ഷകരുടെ പ്രിയ താരമാണ്. സോഷ്യൽ മീഡിയയിലും തിളങ്ങി നിൽക്കുന്ന താരം എല്ലാ വിശേഷണങ്ങളും അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ അച്ഛനൊപ്പമുള്ള ഒരു ​ത്രോബാക്ക് ചിത്രം പങ്കിടുകയാണ് കുഞ്ചാക്കോ ബോബന്‍. അച്ഛന്റെ 21-ാം ഓർമ്മ ദിനത്തിൽ അച്ഛനൊപ്പമുള്ള ത്രോ ബാക്ക് ചിത്രം പങ്കിട്ടാണ് താരത്തിന്റെ കുറിപ്പ്. ‘‘എപ്പോഴും നിന്റെ ഊഷ്മളമായ കൈത്തണ്ട എനിക്ക് ചുറ്റും അനുഭവപ്പെടുന്നു...അപ്പന്‍...21 വർഷങ്ങൾ സ്വർഗത്തിൽ നിന്ന് ഞങ്ങളെ പരിപാലിച്ചു...’’ എന്ന് കുറിച്ചാണ് കുഞ്ചാക്കോ ബോബന്റെ പോസ്റ്റ്.

Ads by Google
Thursday 10 Jul 2025 11.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google