Thursday, March 19, 2026 Last Updated 13 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 05 Jul 2025 04.27 PM

ബോള്‍ഡ് ലുക്കില്‍ അനുപമ പരമേശ്വരന്‍; ചിത്രങ്ങള്‍

anupama-parameswaran
photo-www.instagram.com/anupamaparameswaran96/

അൽഫോൺസ് പുത്രൻ്റെ പ്രേമത്തിലെ ചുരുണ്ട മുടിക്കാരി മേരി മലയാളികൾക്കിടയിൽ സൃഷ്ടിച്ച ഓളമൊന്നും ചെറുതല്ല.പ്രേമത്തിനു ശേഷം തമിഴിലും തെലുങ്കിലും കന്നടയിലുമായി നിരവധി മുൻനിര താരങ്ങൾക്കൊപ്പം മികച്ച അഭിനയം കാഴ്ച വച്ച് തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികയായി മാറി അനുപമ.

ഇപ്പോഴിതാ സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ ടൈറ്റിൽ റോളിലൂടെ വീണ്ടും അഭിനയത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം. അഭിനയം മാത്രമല്ല മോഡലിങ്ങിലും അനുപമയ്ക്ക് താൽപര്യമുണ്ട്. താരത്തിൻ്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പലപ്പോഴും​ ശ്രദ്ധേയമാകാറുണ്ട്.

ഇപ്പോഴിതാ താരം പങ്കുവെച്ച പുത്തന്‍ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. വൈറ്റ് ഡ്രസ്സില്‍ ബോള്‍ഡ് ലുക്കിലുളള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘A girl and her vanity’ എന്നാണ്നി ചിത്രത്തിനൊപ്പം നടി കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് ലൈക്ക് നല്‍കിയിരിക്കുന്നത്. അതേസമയം സാരിയിലും മോഡേൺ ഔട്ട്ഫിറ്റിലും കിടിലൻ ലുക്കുകളിലാണ് അനുപമ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളത്.

Ads by Google
Saturday 05 Jul 2025 04.27 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google