Thursday, March 19, 2026 Last Updated 13 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Friday 04 Jul 2025 08.33 AM

' കഴിഞ്ഞ 4 വര്‍ഷം എന്നോടൊപ്പം നിന്ന എല്ലാവര്‍ക്കും എന്റെ നന്ദി' ; കുറിപ്പുമായി പേളി മാണി

post, on
photo-www.instagram.com/pearlemaany/

നടി, അവതാരക, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ എന്നീ നിലകളിലെല്ലാം മലയാളികള്‍ക്ക് സുപരിചിതയാണ് പേളി മാണി. നടന്‍ ശ്രീനിഷ് അരവിന്ദാണ് പേളിയുടെ ഭര്‍ത്താവ്. നില, നിതാര എന്നിങ്ങനെ രണ്ട് പെണ്‍മക്കളാണ് ഈ ദമ്പതികള്‍ക്കുളളത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ പേളി പോസ്റ്റ് ചെയ്ത വൈകാരികമായ ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

'കഴിഞ്ഞ 4 വര്‍ഷമായി എന്നോടൊപ്പം നിന്ന എല്ലാവരെയും ഞാന്‍ എപ്പോഴും ഓര്‍ക്കും, അവരോട് അഗാധമായ നന്ദി രേഖപ്പെടുത്തുന്നു. ഗര്‍ഭധാരണവും പ്രസവാനന്തര ദിനങ്ങളും ഒരു സ്ത്രീയുടെ ജീവിതത്തില്‍ ശാരീരികമായും വൈകാരികമായും ഏറ്റവും അധികം തളര്‍ത്തുന്ന സമയങ്ങളാണ്. പ്രസവാനന്തരമെന്നത് വെറുമൊരു ഘട്ടമല്ലെന്ന് പലര്‍ക്കും മനസ്സിലാകുന്നില്ല- ഒരു സ്ത്രീക്ക് സ്വയം വീണ്ടും കണ്ടെത്താനും, സുഖം പ്രാപിക്കാനും, പൂര്‍ണത അനുഭവിക്കാനും ഒന്നോ രണ്ടോ വര്‍ഷമെടുത്തേക്കാം.

ദുര്‍ബലമായിരുന്ന ആ സമയത്ത് ആരെങ്കിലും എന്നെ മനസിലാക്കിയിട്ടുണ്ടെങ്കില്‍, എന്നെ വിശ്വസിക്കൂ, ജീവിതകാലം മുഴുവന്‍ ഞാന്‍ അവരോടൊപ്പം ഉണ്ടാകും. എനിക്ക് വേണ്ടി അവര്‍ ചെയ്തതിന്റെ വ്യാപ്തി അവര്‍ക്കു പോലും മനസിലായിട്ടുണ്ടാകില്ല. കാരണം ഒരാള്‍ എന്റേതാണെന്ന് ഞാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ അത് എന്നന്നേക്കും അങ്ങനെയാണ്. സ്‌നേഹപൂര്‍വം, പേളി.' എന്നാണ് പേളി കുറിച്ചിരിക്കുന്നത്.

Ads by Google
Friday 04 Jul 2025 08.33 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google