Thursday, March 19, 2026 Last Updated 15 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 03 Jul 2025 04.07 PM

ജീവിക്കാനുള്ള നെട്ടോട്ടത്തില്‍ വിതരണക്കാരന്‍ സ്വന്തം ജീവനും കുറച്ച് വില നല്‍കിയാല്‍ നന്നായിരിക്കും, നിങ്ങളെ പ്രതീക്ഷിച്ച് ഒരു കുടുംബം കാത്തിരിക്കുന്നത് ഓര്‍ക്കുക; ബാദുഷ

n-m-badusha
photo-www.instagram.com/badushanm

ഡെലിവറി ജീവനക്കാരും മനുഷ്യരാണെന്ന് ഫുഡ് ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുന്നവര്‍ മനസിലാക്കണമെന്ന് ഓര്‍മിപ്പിക്കുന്ന വീഡിയോയും കുറിപ്പുമായി എത്തിയിരിക്കുകയാണ് നടനും നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ. തന്റെ യാത്രയ്ക്കിടയില്‍ പകര്‍ത്തിയ വീഡിയോയാണ് ബാദുഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

കൃത്യസമയത്ത് ഡെലിവറി നടത്താനായി അമിതവേഗതയില്‍ പായുകയായിരുന്ന ഡെലിവറി ബോയിയുടെ ബൈക്ക് ഒരു വാഹനത്തില്‍ ഇടിച്ച് ഡെലിവറി ബോയ് റോഡിലേക്ക് തെറിച്ച് വീഴുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. ബാദുഷയും മറ്റ് നാട്ടുകാരും ചേര്‍ന്നാണ് രക്ഷിച്ചതും ആശുപത്രിയിലേക്ക് കൊണ്ടുപോയതും.

സ്വമാറ്റൊയും സ്വിഗ്ഗിയും ഓടിക്കുന്നവരും മനുഷ്യരാണ് ഓര്‍ഡര്‍ കൊടുക്കുന്നവര്‍ ദയവ് ചെയ്ത് എവിടെത്തി എപ്പോള്‍ എത്തും എത്താറായൊ എന്നൊന്നും ചോദിച്ച് ഫോണ്‍ വിളിച്ചോണ്ടിരിക്കാതെ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ കാണിക്കുന്ന സമയത്ത് അവര്‍ എത്തിക്കും എന്ന് വിശ്വസിച്ചാല്‍ ഇങ്ങനെ ഉള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ പറ്റും ജീവിക്കാനുള്ള നെട്ടോട്ടത്തില്‍ വിതരണക്കാരന്‍ സ്വന്തം ജീവന് കുറച്ച് വില നല്കിയാല്‍ നന്നായിരിക്കും നിങ്ങളെ പ്രതീക്ഷിച്ച് ഒരു കുടുംബം കാത്തിരിക്കുന്നത് ഓര്‍ക്കുക ജാഗ്രതൈ എന്നാണ് ബാദുഷ കുറിച്ചത്.

വീഡിയോയും കുറിപ്പും വൈറലായതോടെ അപകടത്തില്‍പ്പെട്ട ഡെലിവറി ബോയിയുടെ അവസ്ഥയെക്കുറിച്ച് അന്വേഷിച്ചായിരുന്നു ഏറെയും കമന്റുകള്‍. ആ പയ്യന്‍ സേഫ് ആണല്ലോ അല്ലേ ഇക്കാ?എന്ന തരത്തില്‍ നിരവധി ചോദ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഡെലിവറി ബോയ് സേഫാണെന്ന് ബാദുഷയും മറുപടി നല്‍കി.

Ads by Google
Thursday 03 Jul 2025 04.07 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google