Thursday, March 19, 2026 Last Updated 14 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 03 Jul 2025 02.11 PM

വെളളാരം കണ്ണുകളുളള മലയാളികളുടെ കുഞ്ഞാത്തോല്‍; ചഞ്ചലിന്റെ പുതിയ ലുക്ക് വൈറല്‍

new, look

എം.ടി. വാസുദേവന്‍ നായരുടെ രചനയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് 1998ല്‍ റിലീസായ സിനിമയാണ് ' എന്നു സ്വന്തം ജാനകിക്കുട്ടി'. ആ സിനിമ മലയാളത്തിനു സമ്മാനിച്ചത് രണ്ട് നായികമാരെക്കൂടിയാണ്. ജോമോളും ചഞ്ചലും. ഇതില്‍ വെളളാരം കണ്ണുകളുളള കുഞ്ഞാത്തോലായി എത്തിയ ചഞ്ചല്‍ പ്രശസ്തിയുടെയും താരപദവിയുടെയും സജീവതയില്‍ നില്‍ക്കേ സിനിമ വിട്ടു.

കൊച്ചിക്കാരിയായ ചഞ്ചല്‍ വിവാഹശേഷം സിനിമ ഉപേക്ഷിച്ച് ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം അമേരിക്കയിലേക്കു പോയി. മോഡലിങ്ങിലൂടെ കരിയര്‍ ആരംഭിച്ച ചഞ്ചല്‍ ടെലിവിഷന്‍ രംഗത്തും സജീവമായിരുന്നു. നര്‍ത്തകിയുമാണ്.

ഇപ്പോഴിതാ, ചഞ്ചലിന്റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഹെയര്‍ സ്‌റ്റൈലിസ്റ്റുകളായ സജിത്ത് ആന്‍ഡ് സുജിത്തിന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചഞ്ചലിന്റെ മുടി ഒരുക്കുന്നതാണ് വീഡിയോയില്‍. നിരവധി പേരാണ് വീഡിയോയ്ക്ക് പ്രതികരണവുമായി എത്തുന്നത്. ' ഇപ്പോഴും ചെറുപ്പമാണല്ലോ, പ്രായം റിവേഴ്‌സ് ഗിയറിലാണ്' , ' ഇഷ്ടം തോന്നിയ ഒരേയൊരു യക്ഷി' , ' അസൂയ തോന്നിയ കണ്ണുകള്‍ അന്നും ഇന്നും നിങ്ങളുടേത് മാത്രം' എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

Ads by Google
Thursday 03 Jul 2025 02.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google