Thursday, March 19, 2026 Last Updated 11 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 03 Jul 2025 01.41 PM

'മലയാളത്തില്‍ ഏറെ ഇഷ്ടം മോഹന്‍ലാല്‍ സാറിനെ' ; നടന്‍ ശിവ

uploads/news/2025/07/789256/shiva-actor.gif

തമിഴിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് ശിവ ( മിര്‍ച്ചി ശിവ). റാം സംവിധാനം ചെയ്ത പറന്ത് പോ എന്ന ശിവയുടെ പുതിയ ചിത്രം ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സിനിമയുടെ പ്രൊമോഷന്‍ സമയത്ത് മലയാള സിനിമകള്‍ തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് ശിവ പറഞ്ഞിരുന്നു. മലയാളത്തിലെ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍ മോഹന്‍ലാല്‍ ആണെന്ന് നടന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

'എനിക്ക് മലയാള സിനിമകള്‍ ഒരുപാട് ഇഷ്ടമാണ്. ഇവിടെ മലയാളത്തില്‍ എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍ ആരാണെന്ന് ചോദിച്ചാല്‍ അത് തീര്‍ച്ചയായും മോഹന്‍ലാല്‍ സാറാണ്. മമ്മൂട്ടി സാറിനെയും എനിക്ക് ഇഷ്ടമാണ്. പക്ഷേ മോഹന്‍ലാല്‍ സാറിനെ കൂടുതല്‍ ഇഷ്ടപ്പെടാന്‍ കാരണമുണ്ട്.

ചിലപ്പോഴൊക്കെ അദ്ദേഹത്തിന്റെ മുഖത്തെ ഒരു റിയാക്ഷന്‍ തന്നെ മതിയാകും. അതിന് പല അര്‍ഥങ്ങളുമുണ്ടാകും. ക്ലോസ്അപ്പ് ഷോട്ടിലെ അദ്ദേഹത്തിന്റെ ഒരു റിയാക്ഷന് ഒരുപാട് അര്‍ഥങ്ങളുണ്ടാകും. അതുപോലെ അദ്ദേഹത്തിന്റെ ഹ്യൂമറും എനിക്ക് ഒരുപാട് ഇഷ്ടമാണ്. മോഹന്‍ലാല്‍ സാറിന് ഹ്യൂമറും സീരിയസായ വേഷവും ഒരുപോലെ ചെയ്യാനാകും. മലയാളത്തില്‍ നല്ല സിനിമകള്‍ വന്നാല്‍ ഞാന്‍ എന്തായാലും അഭിനയിക്കും''. ശിവ പറഞ്ഞു.

ഗ്രേസ് ആന്റണി ആണ് പറന്ത് പോമില്‍ നായികയായെത്തുന്നത്. മാസ്റ്റര്‍ മിഥുന്‍ റിയാന്‍, അഞ്ജലി, അജു വര്‍ഗീസ്, വിജയ് യേശുദാസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Ads by Google
Thursday 03 Jul 2025 01.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google