Thursday, March 19, 2026 Last Updated 13 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 03 Jul 2025 12.13 PM

അമ്മ ഉമ കൃഷ്ണന്റെ പിറന്നാള്‍ ആഘോഷമാക്കി തൃഷ

trisha-krishnan
photo-www.instagram.com/trishakrishnan

അമ്മ ഉമ കൃഷ്ണന്റെ പിറന്നാള്‍ ആഘോഷമാക്കി തൃഷ . അമ്മ പിറന്നാള്‍ കേക്ക് മുറിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു തൃഷയുടെ പിറന്നാള്‍ ആശംസ. തൃഷയുടെ അമ്മൂമ്മ ശാരദ ഗണപതിയെയും ചിത്രങ്ങളില്‍ കാണാം.

അമ്മയെ കാണാന്‍ മകളേക്കാള്‍ സുന്ദരിയാണെന്നാണ് ആരാധകര്‍ പറയുന്നത് 42 കാരിയായ തൃഷയുടെ സൗന്ദര്യത്തിന്റെ രഹസ്യം അമ്മ ഉമയാണെന്നും ഇവര്‍ പറയുന്നു. ചെറിയ പ്രായത്തില്‍ സിനിമാ ഓഫറുകള്‍ വന്നിരുന്നെങ്കിലും അതെല്ലാം നിരസിക്കുകയായിരുന്നു ഉമ. വിവാഹശേഷം മകളുടെ കരിയറിനായി ജീവിതം മാറ്റിവെച്ചു.

trisha-krishnan

തൃഷയുടെ സിനിമകളുടെ സെലക്ഷനിലടക്കം അമ്മ ഇടപെടാറുണ്ട്. ഒരിക്കല്‍ അമ്മയും മകളും സ്‌ക്രീന്‍ പങ്കിടുകയും ചെയ്തിട്ടുണ്ട്. സംവിധായകന്‍ എഎല്‍ വിജയിയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഒരു പരസ്യ ചിത്രത്തിലാണ് മകള്‍ക്കൊപ്പം ഉമ അഭിനയിച്ചത്.

അതേസമയം തഗ് ലൈഫ് ആണ് തൃഷയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പക്ഷെ ചിത്രം ബോക്‌സ് ഓഫീസില്‍ കനത്ത പരാജയമാണ് നേരിട്ടത്. തെലുങ്ക് ചിത്രം വിശ്വംഭര, തമിഴ് ചിത്രം കറുപ്പ് എന്നിവയാണ് തൃഷയുടേതായി അണിയറയിലുള്ളത്.

Ads by Google
Thursday 03 Jul 2025 12.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google