Thursday, March 19, 2026 Last Updated 13 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 03 Jul 2025 10.30 AM

കടലലകളില്‍ ഉല്ലസിച്ച് അനശ്വര രാജന്‍; ചിത്രങ്ങള്‍ പങ്കുവെച്ച് താരം

anashwara-rajan
photo-www.instagram.com/anaswara.rajan/

ബീച്ചില്‍ ഉല്ലസിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് നടി അനശ്വര രാജന്‍. അസ്തമയ സൂര്യന്റെ പശ്ചാത്തലത്തില്‍ ബീച്ചിലെ തിരമാലകള്‍ക്കൊപ്പം സന്തോഷിക്കുന്ന അനശ്വരയെ ചിത്രങ്ങളില്‍ കാണാം. ‘ലോങ് ടൈം നോ സീ’ എന്ന അടിക്കുറിപ്പോടെയാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കകം വൈറലായി. നിരവധിപ്പേരാണ് ഫോട്ടോയില്‍ ലവ് റിയാക്ഷന്‍ കമന്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ മനോഹരമായിരിക്കുന്നുവെന്നും ആരാധകര്‍ കമന്റ് ചെയ്തു.

വ്യസനസമേതം ബന്ധുമിത്രാദികള്‍ എന്ന ചിത്രമാണ് അനശ്വര രാജന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. 2017 ല്‍ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര അഭിനയ ജീവിതം ആരംഭിക്കുന്നത്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ കൂടുതല്‍ ശ്രദ്ധ നേടി. തുടര്‍ന്ന് മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറുകയായിരുന്നു.

Ads by Google
Thursday 03 Jul 2025 10.30 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google