Thursday, March 19, 2026 Last Updated 12 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 02 Jul 2025 06.31 PM

"സഹോദരിയായിട്ടല്ല, അദ്ദേഹത്തിന്റെ നായികയായിട്ട് അഭിനയിക്കാനാണ് ആഗ്രഹം..." അജിത്കുമാറിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് കീർത്തി സുരേഷ്

uploads/news/2025/07/789092/1000497303.jpg
Keerthy Suresh about acting with Ajithkumar(image source: Instagram)

മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച് പിന്നീട് നായിക നിരയിലേക്ക് ഉയർന്ന് തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന താരമായി മാറിയ അഭിനേത്രിയാണ് കീർത്തി സുരേഷ്. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള താരം കൂടിയാണ് കീർത്തി. മിക്ക സൂപ്പർ താരങ്ങൾക്കൊപ്പവും കീർത്തി നായിക വേഷത്തിൽ തിളങ്ങിയിട്ടുണ്ട്.
മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട നടിയാണ് കീർത്തി.
ഇപ്പോഴിതാ നടന്‍ അജിത്തിനോടൊപ്പം അഭിനയിക്കണം എന്ന് തുറന്നുപറയുകയാണ് കീര്‍ത്തി.
"സഹോദരിയായിട്ടോ? അജിത്ത് സാറിന്റെ കൂടെ സഹോദരിയായിട്ട് എങ്ങനെ അഭിനയിക്കും? വേണ്ട. അദ്ദേഹത്തിന്റെ കൂടെ എങ്ങനെയാണ് സഹോദരിയായി അഭിനയിക്കുക. അജിത്ത് സാറിന്റെ കൂടെ അഭിനയിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്.
പക്ഷെ അനിയത്തിയായി വേണ്ട. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കണം. എന്നാല്‍ അത് പെയറായിട്ട് മതി. ഞാന്‍ സത്യത്തില്‍ അജിത്ത് സാറിനെ ഒരു തവണ മാത്രമാണ് കണ്ടിട്ടുള്ളത്. റാമോജി ഫിലിം സിറ്റിയില്‍ വെച്ചായിരുന്നു കണ്ടത്. അന്ന് അണ്ണാത്തൈയുടെ ഷൂട്ടിങ് നടക്കുകയായിരുന്നു.
സാര്‍ അപ്പോള്‍ വേറെ ഏതോ പടത്തിന്റെ ഷൂട്ടിങ്ങിന് വന്നതായിരുന്നു. ആ സമയത്ത് എന്റെ റൂമിന്റെ ഡോര്‍ തുറന്നു കിടക്കുകയായിരുന്നു. സാര്‍ പെട്ടെന്ന് അതുവഴി കടന്നു പോകുന്നത് ഞാന്‍ കണ്ടു. അദ്ദേഹത്തെ കണ്ടതും ഞാന്‍ പിന്നാലെ ഓടി.
ആ സമയത്ത് അജിത്ത് സാര്‍ അസിസ്റ്റന്റിനോട് ‘ആരാണ് ആ മുറിയില്‍? പരിചയമുള്ള ആരോ ആണെന്ന് തോന്നുന്നു’ എന്നോ മറ്റോ പറയുകയായിരുന്നു. കൃത്യം ആ സമയത്ത് തന്നെയാണ് ഞാന്‍ സാറിന്റെ അടുത്തേക്ക് വന്നത്. ഞങ്ങള്‍ പരസ്പരം ഹായ് പറയുകയും സംസാരിക്കുകയും ചെയ്തു.
അന്നായിരുന്നു ഞാന്‍ ആദ്യമായി അദ്ദേഹത്തെ അത്രയും അടുത്ത് കാണുന്നത്. ശാലിനി മാം അമ്മയുടെ കൂടെ ഒരുപാട് അഭിനയിച്ചിട്ടുണ്ട്. അതുപോലെ എന്റെ അച്ഛനെ അവര്‍ക്ക് അറിയാം. ശാലിനി മാമുമായി അങ്ങനെയൊരു കണക്ഷന്‍ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. അന്ന് അജിത്ത് സാറുമായി കുറച്ച്‌ സംസാരിക്കാന്‍ സാധിച്ചു... " കീര്‍ത്തി സുരേഷ് പറഞ്ഞു.

Ads by Google
Wednesday 02 Jul 2025 06.31 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google