Thursday, March 19, 2026 Last Updated 15 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 02 Jul 2025 02.48 PM

ഇതെന്റെ പ്രിയ ഡോക്ടര്‍, ബൈജു ഡോക്ടറെ നാടറിയും, മമിത ബൈജുവിന്റെ അച്ഛനെന്നു പറഞ്ഞാല്‍ നിങ്ങളറിയും ; മീനാക്ഷി അനൂപ്

meenakshi-anoop

കുടുംബ ഡോക്ടറെ പരിചയപ്പെടുത്തി മീനാക്ഷി അനൂപ്. യുവതാരം മമിത ബൈജുവിന്റെ പിതാവ് ഡോ.ബൈജുവാണ് തന്റെ പ്രിയപ്പെട്ട ഡോക്ടറെന്ന് വെളിപ്പെടുത്തുകയാണ് താരം. ദേശീയ ഡോക്ടര്‍ ദിനത്തിലാണ് പ്രിയപ്പെട്ട ഡോക്ടര്‍മാരെ പരിചയപ്പെടുത്തുന്ന പോസ്റ്റുമായി മീനാക്ഷി എത്തിയത്. മമിതയെപ്പോലെ നിറയെ ആരാധകരുളള ഒരു താരമാണ് ഡോ. ബൈജുവെന്ന് മീനാക്ഷി പറയുന്നു.

‘ഇത് എൻ്റെ പ്രിയ ഡോക്ടർ ....Dr. ബൈജു.. ബൈജു ഡോക്ടർ എന്നു പറഞ്ഞാൽ ഈ നാടങ്ങുമറിയും ... പക്ഷെ നമ്മുടെ പ്രിയ താരം മമിത ബൈജുവിൻ്റെ അച്ഛൻ എന്ന് പറഞ്ഞാൽ നിങ്ങളെല്ലാവരുമറിയും... ഈ ഡോക്ടർ ദിനത്തിൽ .. ഈ പ്രിയ ഡോക്ടറെ ക്കുറിച്ച് രണ്ടു വാക്ക് പറയാതെങ്ങനെ... കാണാൻ കയറിച്ചെല്ലുമ്പോൾ ... നിറഞ്ഞ് ചിരിച്ച് സ്നേഹം നിറച്ച് ഒരു ചോദ്യമുണ്ട് ... " എന്നാടീ ... കുഞ്ഞെ" സത്യം പറഞ്ഞാൽ അതോടെ സകല അസുഖവും പമ്പ കടക്കും....

എല്ലാവരോടും ഇങ്ങനെ തന്നെ സ്നേഹത്തോടെ പെരുമാറുന്ന ഡോക്ടർ ... ഡോക്ടറെക്കുറിച്ച് പറയാൻ അറിയുന്നവർക്ക് നൂറ് നാവാണ്.... ഞങ്ങളുടെ ഫാമിലി ഡോക്ടർ ... എൻ്റെ കൊച്ഛച്ചനെ ഞാൻ വിളിക്കുന്നത് 'ഡു ' എന്നാണ് ..ഡു വാകട്ടെ ബൈജു ഡോക്ടറിൻ്റെ കട്ട ഫാനും ...(Dr. ബൈജു... ഹോസ്പിറ്റൽ 'മെരിറ്റസ് ' .. കിടങ്ങൂർ സൗത്ത് കോട്ടയം)

ഈ ഡോക്ടർ ദിനത്തിൽ എൻ്റെ പ്രിയപ്പെട്ട മറ്റൊരു ഡോക്ടറെ കൂടി ഓർമ്മിക്കട്ടെ Dr ഹരികുമാർ ... പീഡിയാട്രീഷൻ കുമ്മണ്ണൂർ ...ഒപ്പം ഈയവസരത്തിൽ നന്മയുടെ... മനുഷ്യത്വത്തിൻ്റെ... പക്ഷമായി നിലകൊണ്ട Dr. ഹാരിസ് ചിറക്കൽ ന് ഹൃദയം തൊട്ട് അഭിവാദ്യങ്ങൾ....’ മീനാക്ഷി കുറിച്ചു.

Ads by Google
Wednesday 02 Jul 2025 02.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google