Thursday, March 19, 2026 Last Updated 15 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 02 Jul 2025 12.59 PM

പ്രിയപ്പെട്ട മമ്മൂക്ക, എത്രയും പെട്ടന്ന് ചിരി തൂകി ഒളി വീശി നമ്മുടെ മുന്നിലേക്കെത്തട്ടെ; സ്‌നേഹത്തോടെ മനോജ് കെ ജയന്‍

manoj-k-jayan

മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്ക, മെഗാസ്റ്റാർ ഓഫ് സ്ക്രീനിലും ഓൺ സ്ക്രീനിലുമായി മമ്മൂക്കയെ ആരാധകർ കണ്ടിട്ടും, വിശേഷങ്ങൾ അറിഞ്ഞിട്ടും മൂന്ന് മാസത്തിലേറെ ആവുന്നു. അദ്ദേഹത്തിന്റെ പേഴ്സണൽ സെക്രട്ടറി ജോർജ്ജ് മമ്മൂട്ടിയും, പേഴ്സണൽ ഫോട്ടോഗ്രാഫറും, സ്റ്റൈലിസ്റ്റും എല്ലാം തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെ അല്ലാതെ, മമ്മൂക്കയുടെ വിശേഷങ്ങളൊന്നും തന്നെ ആരാധകർ അറിയുന്നുമില്ല.

ആരോഗ്യ പരമായ ചില പ്രശ്നങ്ങൾ കാരണം സിനിമ ജീവിതത്തിൽ നിന്ന് ചെറിയ ബ്രേക്ക് എടുത്ത് മമ്മൂട്ടി മാറി നിൽക്കുന്നു എന്നാണ് ഔദ്യോഗിക വിവരം. ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള അപ്ഡേഷനുകളൊന്നും തന്നെ ബന്ധപ്പെട്ട മേഖലകളിൽ നിന്നും വന്നിട്ടില്ല. അതേ സമയം മമ്മൂട്ടിയുടെ ശക്തമായ ഒരു തിരിച്ചുവരവിന് വേണ്ടി ആരാധകർ എത്രത്തോളം പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്നുവോ, അത്രയും പ്രതീക്ഷയോടെയും പ്രാർത്ഥനയോടെയും ഇന്റസ്ട്രിയിലുള്ളവരും കാത്തിരിയ്ക്കുന്നുണ്ട്.

ഇപ്പോഴിതാ മനോജ് കെ ജയൻ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയും ആരാധകർ ഏറ്റെടുക്കുന്നു. മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ചിത്രമായ കോട്ടയം കുഞ്ഞച്ചനിലെ, ഈ നീല രാവിൽ സ്നേഹാദ്രനായി ഞാൻ എന്ന് തുടങ്ങുന്ന പാട്ട് പാടിക്കൊണ്ട് ഒരു വീഡിയോ ആണ് മനോജ് കെ ജയൻ പങ്കുവച്ചിരിയ്ക്കുന്നത്. അഭിനേതാവ് എന്നതിനപ്പുറം മികച്ച ഒരു ഗായകൻ കൂടെയായ മനോജ് കെ ജയൻ അതി ഗംഭീരമായി പാട്ട് പാടുന്നുണ്ട്. പക്ഷേ പാട്ടിനൊപ്പം കൊടുത്ത ക്യാപ്ഷനാണ് ആരാധകരെ കുറച്ചുകൂടെ ഇമോഷണലാക്കുന്നത്.

പ്രിയപ്പെട്ട മമ്മൂക്ക, എത്രയും പെട്ടന്ന് “ചിരി തൂകി ഒളി വീശി” നമ്മുടെ മുന്നിലേക്കെത്തട്ടെ എന്ന് പറഞ്ഞ്, സ്നേഹത്തിന്റെയും പ്രാർത്ഥനയുടെയും ഇമോജിയ്ക്കൊപ്പമാണ് പോസ്റ്റ്. ഈ പാട്ട് എന്റെ പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് വേണ്ടി പാടുന്നതാണെന്നും മനോജ് കെ ജയൻ പറയുന്നു. മമ്മൂക്കയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനകളും, മനോജ് കെ ജയന്റെ മനോഹരമായ പാട്ടിനെ കുറിച്ചും വീഡിയോയ്ക്ക് താഴെ കമന്റുകൾ വരുന്നുണ്ട്.

Ads by Google
Wednesday 02 Jul 2025 12.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google