Thursday, March 19, 2026 Last Updated 13 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 02 Jul 2025 12.52 PM

'രേണു പോകുന്നത് ക്രിമിനല്‍ പശ്ചാത്തലത്തിലേക്ക്, സോഷ്യല്‍ മീഡിയയില്‍ നല്ല കണ്ടെന്റുകള്‍ അവതരിപ്പിച്ച് മുന്നോട്ട് പോയാല്‍ ഈ ഗതി വരില്ല' ; ഏഞ്ചല്‍ മോഹന്‍

actor

സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് രേണു സുധി. പലപ്പോഴും രേണു പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും വിമര്‍ശനങ്ങള്‍ നേരിടാറുണ്ട്. രേണു സുധി തെറ്റായ പാതയിലൂടെയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നതെന്ന് പറഞ്ഞിരിക്കുകയാണ് നടനും സാമൂഹ്യപ്രവര്‍ത്തകനുമായ ഏഞ്ചല്‍ മോഹന്‍. സുധി എന്ന പേരു മാറ്റി രേണു എന്നാക്കിയ ശേഷം സമൂഹ മാധ്യമങ്ങളില്‍ കണ്ടന്റുകള്‍ ചെയ്ത് റീച്ച് ഉണ്ടാക്കി കാണിക്കൂവെന്നുമാണ് ഏഞ്ചല്‍ പറയുന്നത്. ഒരു അഭിമുഖത്തിനിടെയാണ് ഏഞ്ചല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

രേണു സുധിയെ വെല്ലുവിളിക്കുകയാണ്, 'രേണു സുധി' എന്ന പേരില്‍ സുധി എന്ന പേര് മാറ്റിയതിന് ശേഷം രേണു എന്നാക്കിയ ശേഷം സമൂഹ മാധ്യമങ്ങളില്‍ കണ്ടന്റുകള്‍ ചെയ്ത് റീച്ച് ഉണ്ടാക്കി കാണിക്കൂ. സുധിയെയും സുധിയുടെ മക്കളെയും പേരില്‍ ഉള്‍പ്പെടുത്താതെ രേണു എന്ന ലേബലില്‍ കേരളത്തില്‍ എന്തെങ്കിലും ചെയ്ത് കാണിക്കാനാണ് നടന്‍ ഏഞ്ചല്‍ മോഹന്‍ പറയുന്നത്.

ദളിതനെ വിറ്റും മരിച്ച ആളിനെ വിറ്റും മലയാളികള്‍ക്കിടയില്‍ ഒരു പേരുണ്ടാക്കിയെടുക്കുന്ന സമൂഹത്തിലാണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. വരും ദിവസങ്ങളില്‍ ഈ സോഷ്യല്‍ മീഡിയ തന്നെ ഇതൊക്കെയും ഫെയ്ക്കായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യും. ഈ രീതീയിലാണ് പോകുന്നതെങ്കില്‍ രേണു സുധി ഉള്‍പ്പെടെയുള്ള ഇവരൊക്കെ സമൂഹത്തില്‍ മുദ്രകുത്താന്‍ പോകുന്നത് ഫെയ്‌ക്കെന്ന രീതിയിലാകും. കേരളം ഭ്രാന്താലയമെന്ന രീതിയിലാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നതെന്നും ഏഞ്ചല്‍ വ്യക്തമാക്കി.

സോഷ്യല്‍ മീഡിയ റീച്ച് കിട്ടാന്‍ വേണ്ടി, ഹൈപ്പ് കിട്ടാന്‍ വേണ്ടി രേണു എന്തിനും പൊട്ടിത്തെറിക്കുന്ന രീതിയിലാണ് പോകുന്നത്. ഇവിടെ ഭര്‍ത്താവ് മരിച്ച എത്രയോ സ്ത്രീകളുണ്ട്. അവര്‍ക്കൊന്നും ഇത്തരത്തിലെ പ്രശ്‌നങ്ങളില്ല. രേണുസുധി പോയി പോയി പോയി വേറൊരു ക്രിമിനല്‍ പശ്ചാത്തലത്തിലേക്കാണ് കടക്കുന്നത്. അതിനുള്ളൊരു ഉദാഹരണം എന്താണെന്നു വച്ചാല്‍, ഇടയ്‌ക്കൊരു ഇന്റവ്യൂവില്‍ രേണു പറഞ്ഞിരുന്നു ഒരുപാട് ഹരാസ്‌മെന്റ് വരുന്നു, ഞാന്‍ ജീനൊടുക്കുമെന്നും. അവള്‍ മാത്രമല്ല ജീനൊടുക്കുന്നത് രേണു കുട്ടികളെയും കൂടെ പ്രേരിപ്പിക്കുന്ന അവസ്ഥയിലാണ് പോകുന്നത്. അതായത് ഞാന്‍ എന്റെ കുട്ടിയെയും കൂട്ടി ജീനൊടുക്കാന്‍ പോവുകയാണ് എന്ന്. അത് പറയാന്‍ എന്ത് അവകാശമാണ് അവര്‍ക്കുള്ളത്? ഒരു കുട്ടി ജനിച്ചു കഴിഞ്ഞാല്‍ അവിടെ തീര്‍ന്നു, ആ കുട്ടിയെ പഠിപ്പിച്ച് അവരെ ജീവിക്കാന്‍ പ്രാപ്തരാക്കുക എന്നുള്ളതാണ് ഒരു അച്ഛന്റെയും അമ്മയുടെയും ധര്‍മമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

ആ ധര്‍മം മാറ്റിവെച്ച് കുറെ സോഷ്യല്‍ മീഡിയയില്‍ ഹൈപ്പ് ഉണ്ടാക്കിയിട്ട് അവര്‍ പറയുകയാണ് ഞാന്‍ എന്റെ കുട്ടിയുമായിട്ട് ജീനൊടുക്കാന്‍ പോവുകയാണെന്ന്. ഇവിടെ പോലീസ് നിഷ്‌ക്രിയരായി നോക്കിയിരിക്കുകയാണ് ചെയ്യുന്നത്. ജീവനൊടുക്കാനുള്ള പ്രേരണയാണ് രേണുസുധി ചെയ്തുകൊണ്ടിരിക്കുന്നത്. രേണു ഇതൊക്കെ മാറ്റിവച്ച് നല്ല കണ്ടെന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിച്ച് നല്ല രീതിയിലുള്ള സിനിമകള്‍ ചെയ്ത് അല്ലെങ്കില്‍ ഷോര്‍ട്ട് ഫിലിം ചെയ്ത് മുന്നോട്ട് പോയി കഴിഞ്ഞാല്‍ ഒരിക്കലും നിങ്ങള്‍ക്ക് ഈ ഗതി വരില്ല. നിങ്ങളുടെ നെഗറ്റീവ് റീച്ചിന് വേണ്ടിയിട്ടുള്ള ഏണിപ്പടികളാണ് ഇതൊക്കെ. അതിനൊരിക്കലും നിങ്ങളുടെ കുട്ടികളെ നിങ്ങള്‍ ബലിയാടാക്കരുത്. നിങ്ങള്‍ എന്തോ പറഞ്ഞോളൂ പക്ഷേ നിങ്ങളുടെ കുട്ടികളെ അതിനകത്ത് വലിച്ചിടാതിരിക്കണമെന്നുമാണ് നടന്‍ പറയുന്നത്.

Ads by Google
Wednesday 02 Jul 2025 12.52 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google