Thursday, March 19, 2026 Last Updated 17 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 02 Jul 2025 09.59 AM

എനിക്ക് ഏറ്റവും പ്രിയപ്പെട്ട പരിശീലനങ്ങള്‍; വീഡിയോ പങ്കുവെച്ച് ശ്രിയ റെഡ്ഡി

sriya-reddy
photo-www.instagram.com/sriya_reddy

കടുത്ത കായിക പരിശീലനങ്ങള്‍ നടത്തുന്ന വീഡിയോ പങ്കുവെച്ച് ആരാധകരെ ഞെട്ടിച്ച് നടി ശ്രിയ റെഡ്ഡി. ഹര്‍ഡില്‍ ഡ്രില്ലും ലാഡര്‍ ഡ്രില്ലും പുള്‍ അപ്പും മറ്റ് ഡ്രുല്ലുകളും ചെയ്യുന്ന ശ്രിയയെ വീഡിയോയില്‍ കാണാം. ബോഡി ഫിറ്റ്‌നസ് എടുത്തു കാണിക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

എനിക്ക് ഏറ്റവും പ്രിയപ്പെട്ട പരിശീലനങ്ങള്‍. ഒരിക്കല്‍ അത്‌ലറ്റ് ആയവര്‍ എന്നും അത്‌ലറ്റ് ആയിരിക്കും എന്നും ശ്രിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിനൊപ്പം കുറിച്ചു.

42 കാരിയായ താരത്തെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്. ഗംഭീരമായ ട്രെയിനിങ്ങാണ് ശ്രിയ നടത്തുന്നതെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. ശ്രിയയുടെ ഫിറ്റ്‌നസില്‍ അത്ഭുതപ്പെടുന്നവരുമുണ്ട്.

തമിഴ് ,തെലുങ്ക് സിനിമകളില്‍ സജീവമായിരുന്നു ശ്രിയ റെഡ്ഡി. ഭരത് ചന്ദ്രന്‍ ഐപിഎസ്, ബ്ലാക്ക് എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ് താരം. ഇന്ത്യന്‍ ക്രിക്കറ്റ് താരമായിരുന്ന ഭരത് റെഡ്ഡിയുടെ മകളാണ് ശ്രിയ. അത്‌ലറ്റ് കൂടിയായ താരം കളരിപ്പയറ്റും അഭ്യസിച്ചിട്ടുണ്ട്.

Ads by Google
Wednesday 02 Jul 2025 09.59 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google