Thursday, March 19, 2026 Last Updated 13 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 01 Jul 2025 03.59 PM

മൈത്രേയനും വൈശാഖന്‍ തമ്പിയും ജീവിതത്തിന്റെ വലിയൊരു ഭാഗം: കുറിപ്പ് പങ്കുവെച്ച് മീനാക്ഷി

meenakshi-anoop
photo-www.instagram.com/meenakshiofficial_/

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ ആളെ പരിചയപ്പെടുത്തി നടിയും അവതാരകയുമായ മീനാക്ഷി അനൂപ്. അടുത്തിടെ മീനാക്ഷിയുടെ എഴുത്തിലും സംഭാഷണത്തിലും ഒക്കെ ഒരുപാട് മാറ്റം ഉണ്ടല്ലേയെന്ന് പലരും പറയാറുണ്ട്. ആ മാറ്റത്തിന് കാരണമായ വ്യക്തിയാണ് കൂടെ നില്‍ക്കുന്നത് എന്നാണ് മീനാക്ഷി പറയുന്നത്.

എന്നെങ്കിലും അദ്ദേഹത്തെ നേരിട്ട് കാണുമെന്ന് കരുതിയില്ലെന്നും സ്വപ്‌ന തുല്യമായ ആ നിമിഷം വന്നെത്തിയപ്പോള്‍ യൗവ്വനത്തിലേക്ക് സ്വാഗതം എന്നാണ് അദ്ദേഹം പറഞ്ഞതെന്നും മീനാക്ഷി പറഞ്ഞു. അധ്യാപകനും പ്രഭാഷകനുമായ വൈശാഖന്‍ തമ്പിക്കൊപ്പമുളള ചിത്രം പങ്കുവെച്ചായിരുന്നു മീനാക്ഷിയുടെ വാക്കുകള്‍.

‘ഇദ്ദേഹം എനിക്ക് ഒരു റോള്‍ മോഡലിനേക്കാള്‍ ഉപരിയാണ്. ആദ്യം തന്നെ പറയട്ടെ... എൻ്റെ ജീവിതത്തിൽ ഇത്രത്തോളം എന്നെ Influence ചെയ്ത മറ്റൊരു മനുഷ്യനില്ല... കുറച്ച് നാളുകളായി എല്ലാവരും ചോദിക്കുന്ന കാര്യമാണ് മീനാക്ഷിക്ക് എന്താണൊരു മാറ്റം ... എഴുത്തിലും സംസാരത്തിലുമൊക്കെ ഒരു മാറ്റമുണ്ടല്ലോ... ആ മാറ്റത്തിൻ്റെ കാരണത്തിനൊപ്പമാണ് ഞാനിന്ന് നില്ക്കുന്നത് ... ഞാനെൻ്റെ ലൈഫിൽ ഇത്ര നീണ്ടു നില്ക്കുന്നൊരു conversation മറ്റാരുമായും നടത്തിയിട്ടില്ല ഇനി മറ്റാരെങ്കിലുമായി അങ്ങനെയൊരു Conversation സാദ്ധ്യമാണോ എന്നത് തീർച്ചയായും വലിയൊരു ചോദ്യം തന്നെയാണ്... മൈത്രേയനേയും ... വൈശാഖൻ തമ്പിയേയും എൻ്റെ അച്ഛൻ വളരെ നിർബന്ധിച്ചാണ് കേൾപ്പിച്ചിരുന്നത് ... പക്ഷെ ഇന്ന് ഇവരെൻ്റെ ജീവിതത്തിൻ്റെ വലിയൊരു ഭാഗമാണ് ... ഒരിക്കൻ നേരിൽ കണ്ടാൽ ചോദിക്കാൻ മാറ്റിവെച്ചിരുന്ന എല്ലാ സംശയങ്ങളും ചോദിച്ച് തീരും മുമ്പേ ...എന്നോട് പറഞ്ഞു.... ”ഒന്നും പേടിക്കാനില്ല...ഒന്നും പേടിക്കാനില്ല, യൗവ്വനത്തിലേക്ക് സ്വാഗതം എന്റെ മുന്നില്‍ യാഥാര്‍ഥ്യമായതിനു നന്ദി ’മീനാക്ഷി കുറിച്ചു.

Ads by Google
Tuesday 01 Jul 2025 03.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google