Thursday, March 19, 2026 Last Updated 13 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 01 Jul 2025 03.55 PM

മാര്‍ക്കോ അവസാനിച്ചിട്ടില്ല, എല്ലാ അവകാശവും ഞങ്ങള്‍ക്ക്; രണ്ടാം ഭാഗത്തിന്റെ സാധ്യതകളെക്കുറിച്ച് നിര്‍മാതാക്കള്‍

marco-2

കഴിഞ്ഞ വർഷം ഇറങ്ങിയ മലയാള ചിത്രങ്ങളിൽ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് മാർക്കോ. മലയാളത്തിലെ ഏറ്റവും വയലന്‍റ് ആക്ഷന്‍സുള്ള ചിത്രമായ മാർക്കോയുടെ രണ്ടാം ഭാഗത്തിന്റെ ചർച്ചകൾ അവസാനിച്ചിട്ടില്ലെന്ന് പറയുകയാണ് ചിത്രത്തിന്റെ നിർമാതാക്കളായ ക്യൂബ്‌സ് എൻടെർടെയ്ൻമെന്റ്.

'മാർക്കോ 2 ഉണ്ടാകണം, ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌റ്‌സിനു പറ്റില്ലെങ്കിൽ മറ്റൊരു പ്രൊഡക്ഷൻ ടീമിനെവച്ച് ചിത്രം ചെയ്യണം' എന്ന ആരാധകന്റെ കമന്റിന് മറുപടിയായാണ് മാർക്കോ രണ്ടിന്റെ ചർച്ചകളിലാണ് തങ്ങളെന്ന് ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സ് വെളിപ്പെടുത്തിയത്. മാർക്കോയ്ക്ക് ആരാധകർ നൽകിയ സ്‌നേഹത്തിന് നന്ദിയുണ്ടെന്നും മാർക്കോയുടെ റൈറ്‌സ് ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സിനു മാത്രമാണെന്നും പ്രൊഡക്ഷൻ കമ്പനിയുടെ വക്താക്കൾ കുറിച്ചു. അവകാശം മറ്റുള്ളവർക്ക് വിൽക്കാൻ ഉദ്ദേശമില്ലെന്നും ക്യൂബ്‌സ് കമന്റ് ചെയ്തു.

'മാർക്കോയ്ക്ക് നിങ്ങൾ നൽകിയ അളവറ്റ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. മാർക്കോ സീരീസിനെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന് മാത്രമാണ് മാർക്കോയുടെ എല്ലാ അവകാശങ്ങളും ഉള്ളത്, മാർക്കോയുടെ യാത്രയ്ക്ക് വലിയ സാധ്യതകളുണ്ടെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നുണ്ട്. ശ്രദ്ധിക്കുക, ഈ ഫ്രാഞ്ചൈസിയുടെ അവകാശങ്ങൾ കൈമാറ്റം ചെയ്യാനോ പങ്കുവയ്ക്കാനോ ഞങ്ങൾ തയ്യാറല്ല,' ആരാധകന്റെ കമന്റിന് ക്യൂബ്‌സ് മറുപടി നൽകി.

തിയേറ്ററുകളിൽ വലിയ വിജയമായ ചിത്രം 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. മലയാളത്തിലും ഇതര ഭാഷകളിലും മികച്ച സ്വീകരണമാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്. മാർക്കോയുടെ തുടർച്ച അതിനേക്കാൾ വലിയ കാൻവാസിൽ വരുമെന്നാണ് അണിയറക്കാർ നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ മാർക്കോ സീരീസ് ഉപേക്ഷിക്കുകയാണെന്ന് അടുത്തിടെ നായകനായ ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു. മാര്‍ക്കോ 2വിനെ പറ്റി ചോദിച്ച ഒരാളുടെ കമന്‍റിന് മറുപടിയായാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നത്.

Ads by Google
Tuesday 01 Jul 2025 03.55 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google