Thursday, March 19, 2026 Last Updated 17 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 01 Jul 2025 02.04 PM

' ഉങ്കളോട സോങ് കേക്ക തമിഴ്‌നാട് കാത്തിട്ടിരിക്ക്' ; ഗായികയായി അരങ്ങേറാന്‍ രേണു സുധി

singer

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് രേണു സുധി. അന്തരിച്ച കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. ഷോര്‍ട്ട് ഫിലിമ്‌സും ആല്‍ബവുമൊക്കെയായി അഭിനയത്തില്‍ സജീവമാണ് രേണു. ഇപ്പോള്‍ ഗായികയായി അരങ്ങേറാന്‍ ഒരുങ്ങുകയാണ് താരം.

' അവന്‍ അഭയകുമാര്‍' എന്ന സിനിമയിലാണ് രേണു സുധി പാടുന്നത്. ആലപ്പുഴയെ കുറിച്ചുളളതാണ് പാട്ട്. ഈ ഗാനത്തിനായി കാത്തിരിക്കുന്നുവെന്ന് പറഞ്ഞു കൊണ്ടുളള രേണുവിന്റെ തമിഴ് ആരാധകരുടെ വീഡിയോ ഇപ്പോള്‍ വൈറലാണ്. ' ഉങ്കളോട സോങ് കേക്ക തമിഴ്‌നാട് കാത്തിട്ടിരിക്ക്' എന്നാണ് ഇവര്‍ പറയുന്നത്.

നേരത്തെ തന്റെ യുട്യൂബ് ചാനലില്‍ പങ്കുവെച്ച ആദ്യ വീഡിയോയില്‍ രേണു ഒരു പാട്ട് പാടിയിരുന്നു. ഇത് ഏവര്‍ക്കും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.

Ads by Google
Tuesday 01 Jul 2025 02.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google