Thursday, March 19, 2026 Last Updated 15 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 01 Jul 2025 12.55 PM

'എന്റെ പേര് ശിവന്‍കുട്ടി..സെന്‍സര്‍ ബോര്‍ഡ് എങ്ങാനും ഈ വഴി' ; പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി

censor, movie

സുരേഷ് ഗോപി ചിത്രം ജെഎസ്‌കെയുടെ പേര് മാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സെന്‍സര്‍ ബോര്‍ഡിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. തന്റെ പേര് ശിവന്‍കുട്ടിയാണെന്നും സെന്‍സര്‍ ബോര്‍ഡ് എങ്ങാനും ഈ വഴി വരുമോ എന്നുമാണ് പരിഹാസ രുപേണ മന്ത്രി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

'എന്റെ പേര് ശിവന്‍കുട്ടി..സെന്‍സര്‍ ബോര്‍ഡ് എങ്ങാനും ഈ വഴി..!', എന്നായിരുന്നു ശിവന്‍കുട്ടിയുടെ പോസ്റ്റ്. മന്ത്രിയുടെ പോസ്റ്റിന് പിന്നാലെ സിനിമാ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ കമന്റുകളും ലൈക്കുകളുമായി രംഗത്തെത്തി.

ജൂണ്‍ 27-ന് റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് ' ജെഎസ്‌കെ:ജാനകി vsസ്റ്റേറ്റ് ഓഫ് കേരള'. സിനിമയുടേയും കഥാപാത്രത്തിന്റേയും പേരിലെ ' ജാനകി' മാറ്റണമെന്നാണ് കേന്ദ്രസെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. വിശ്വാസത്തെ മുറിവേല്‍പ്പിക്കുമെന്ന കാരണം ചുണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യം. പേര് മാറ്റാന്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടില്ലെന്നും വാക്കാല്‍ നിര്‍ദേശിക്കുകയായിരുന്നു എന്നുമാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ' ജാനകി' ഹൈന്ദവ ദൈവത്തിന്റെ പേരാണെന്നും ഹിന്ദുവിശ്വാസവുമായി ബന്ധപ്പെട്ട പേര് സിനിമയ്ക്കിടരുതെന്നും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

Ads by Google
Tuesday 01 Jul 2025 12.55 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google