Thursday, March 19, 2026 Last Updated 12 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 01 Jul 2025 11.57 AM

' രാജാവ് വരാന്‍ ടൈം ആയി' ; മമ്മൂട്ടിയുടെ പുതിയ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

new, goes
photo-www.instagram.com/nazir_mohammed/

നടന്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ഫോട്ടോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ' നതിങ് സീരിയസ് ജസ്റ്റ് ചാറ്റ് ടൈം' എന്ന ക്യാപ്ഷനോടെ നസീര്‍ മുഹമ്മദ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ ആരാധരുടെ ശ്രദ്ധ നേടുന്നത്. പച്ച ഷര്‍ട്ടും വെളള പാന്റും ധരിച്ച് ഒരു കസേരയില്‍ ഫോണ്‍ നോക്കി ഇരിക്കുന്ന മമ്മൂട്ടിയെയാണ് ചിത്രത്തില്‍ കാണാനാകുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുകളുമായി എത്തുന്നത്.

' നിങ്ങളില്ലാതെ എന്ത് മലയാള സിനിമ ഭായ്. ബോസ്സ് വരാര്‍' , ' എന്തായാലും ഒരും കാര്യം ഉറപ്പാണ്, ഇദ്ദേഹം തിരിച്ചു വരുന്ന അന്ന് സകല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമും കത്തും', ' രാജാവ് വരാന്‍ ടൈം ആയി' എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

അടുത്തിടെ നടന് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ പടര്‍ന്നിരുന്നു. എന്നാല്‍ അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്ന് റിപ്പോര്‍ട്ടുകളും വന്നിരുന്നു. മമ്മൂട്ടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാലോകം.

Ads by Google
Tuesday 01 Jul 2025 11.57 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google