Monday, March 23, 2026 Last Updated 13 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 01 Jul 2025 11.21 AM

അഞ്ജാത കോള്‍ വന്നു അധികൃതരുടെ പരിശോധന ; മെക്‌സിക്കന്‍ ശ്മശാനത്തില്‍ കണ്ടെത്തിയത് 383 മൃതദേഹങ്ങള്‍

uploads/news/2025/07/788854/mexico.jpg

മെക്‌സിക്കോസിറ്റി: ഒരു അജ്ഞാത കോളിനെ തുടര്‍ന്ന് അധികൃതര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന കാഴ്ചകള്‍. 383 മൃതദേഹങ്ങളും മറ്റ് ആറ് ആളുകളുടെ ഭാഗിക അവശിഷ്ടങ്ങളും അതിര്‍ത്തി നഗരമായ സിയുഡാഡ് ജുവാരസിലെ ഒരു ശ്മശാനത്തില്‍ നിന്നും കണ്ടെത്തി. ആളുകള്‍ മരിച്ചിട്ട് മൂന്നോ നാലോ വര്‍ഷമെങ്കിലും കഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം.

നഗരത്തിലെ ആറ് ഫ്യൂണറല്‍ ഹോമുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ശ്മശാനത്തില്‍ ഇത്രയധികം മൃതദേഹങ്ങള്‍ സൂക്ഷിച്ചത് എന്തുകൊണ്ടാണ് എന്ന് അധികൃതര്‍ക്ക് ഇതുവരെ അറിയില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ശ്മശാനത്തിന്റെ ഉടമയെയും ഒരു ജീവനക്കാരനെയും അറസ്റ്റ് ചെയ്തതായി ചിഹുവാഹുവ സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ സെസാര്‍ ജുറെഗുയി തിങ്കളാഴ്ച പറഞ്ഞു.

എല്ലാ മൃതദേഹങ്ങളും എംബാം ചെയ്തിരിക്കുന്ന നിലയിലാണെന്നും പ്രാഥമികമായി, ശ്മശാനത്തില്‍ ക്രമരഹിതമായി നിക്ഷേപിച്ച 381 മൃതദേഹങ്ങള്‍ സംസ്‌കരിക്കപ്പെട്ടിട്ടില്ലെന്നും ചിഹുവാഹുവ സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ ഓഫീസിലെ കമ്മ്യൂണിക്കേഷന്‍സ് കോര്‍ഡിനേറ്റര്‍ എലോയ് ഗാര്‍സിയ പറഞ്ഞു. ചാരത്തിനുപകരം, ബന്ധുക്കള്‍ക്ക് മറ്റ് വസ്തുക്കള്‍ നല്‍കിയതായി ഗാര്‍സിയ പറഞ്ഞു.

ചില അവശിഷ്ടങ്ങള്‍ രണ്ട് വര്‍ഷത്തോളം അവിടെ ഉണ്ടായിരിക്കാമെന്ന് അധികൃതര്‍ കണക്കാക്കുന്നു. ശ്മശാന ഉടമകളുടെ 'അശ്രദ്ധയും നിരുത്തരവാദവും' ഗാര്‍സിയ കുറ്റപ്പെടുത്തി. ക്രിമിനല്‍ അക്രമത്തിന് ഇരയായവരുടേതാണോ മൃതദേഹങ്ങള്‍ എന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. സംഘടിത കുറ്റകൃത്യങ്ങള്‍ കഠിനമായി ബാധിച്ച ഒരു രാജ്യമാണ് മെക്സിക്കോ. പ്രോസസ്സ് ചെയ്യേണ്ട ശരീരങ്ങളുടെ ഉയര്‍ന്ന എണ്ണം, ഉദ്യോഗസ്ഥരുടെ അഭാവം, ബജറ്റ് നിയന്ത്രണങ്ങള്‍ എന്നിവയെല്ലാം ഈ പ്രതിസന്ധി കൂട്ടുന്ന ഘടകങ്ങളാണ്.

Ads by Google
Tuesday 01 Jul 2025 11.21 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google