Thursday, March 19, 2026 Last Updated 15 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 01 Jul 2025 09.16 AM

ചുവപ്പ് സാരിയില്‍ ബോള്‍ഡ് ലുക്കില്‍ രേണു സുധി

renu sudhi
photo-www.instagram.com/renu_sudhi/

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ്. പലപ്പോഴും രേണു പങ്കുവെയ്ക്കുന്ന ഫോട്ടോഷൂട്ടുകള്‍ക്കും വീഡിയോകള്‍ക്കും വിമര്‍ശനങ്ങള്‍ നേരിടാറുണ്ട്. എന്നാല്‍ അതൊന്നും ഗൗരവമാക്കാതെ അഭിനയവും ഫോട്ടോഷൂട്ടുമൊക്കെയായി തിരക്കിലാണ് രേണു സുധി. ഇപ്പോഴിതാ സാരിയിലുളള മനോഹരമായ ഫോട്ടോകളാണ് രേണു സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുന്നത്.

ചുവപ്പു സാരിയില്‍ അതീവ ഗ്ലാമറസ് ലുക്കിലുളള ചിത്രമാണ് രേണു പങ്കുവെച്ചത്. സാരിക്ക് അനുയോജ്യമായ രീതിയില്‍ ബ്രാലെറ്റ് ബ്ലൗസാണ് സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്. മിനിമല്‍ മേക്കപ്പാണ്. ലിപ്‌സ്റ്റിക്കും മസ്‌കാരയും അണിഞ്ഞിരിക്കുന്നു. മെറൂണ്‍ ഷെയ്ഡ് ലിപ്‌സ്റ്റിക്കാണ്. സ്മഡ്ജ്ഡ് ഐ മേക്കപ്പ്. വലിയ ചുവപ്പു പൊട്ടും സിന്ദൂരവും അണിഞ്ഞിരിക്കുന്നു. ചുവപ്പുകുപ്പിവളയും സില്‍വര്‍ ഹിപ് ചെയ്‌നും ഹെവി ഹാങ്ങിങ് കമ്മലുമാണ് ആക്‌സസറീസ്. ഒരു കയ്യില്‍ മുല്ലപ്പൂ സ്‌റ്റൈല്‍ ചെയ്തിരിക്കുന്നു. വേവി ഹെയര്‍സ്‌റ്റൈലാണ്.

പതിവുപോലെ രേണുവിനെ സപ്പോര്‍ട്ട് ചെയ്തും ചിത്രങ്ങളെ വിമര്‍ശിച്ചും കൊണ്ടുളള കമന്റുകള്‍ ഫോട്ടോയ്ക്ക് കിട്ടുന്നുണ്ട്.

Ads by Google
Tuesday 01 Jul 2025 09.16 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google