Monday, March 23, 2026 Last Updated 6 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 01 Jul 2025 08.57 AM

പഠിച്ചകോളേജില്‍ പാഠ്യവിഷയമായി മമ്മൂട്ടിയും ദാക്ഷായണി വേലായുധനും ; മഹാരാജാസിലെ വിദ്യാര്‍ത്ഥികള്‍ പഠിക്കും

uploads/news/2025/07/788845/mammootty.jpg

കൊച്ചി: മലയാളത്തിന്റെ അഭിമാന സിനിമാതാരം മമ്മൂട്ടി പാഠപുസ്തകത്തില്‍ പഠനവിഷയമാകുന്നു. ഓട്ടോണോമസ് കോളേജായ മഹാരാജാസ് കോളേജിന്റെ ചരിത്രപുസ്തകത്തിലാണ് മമ്മൂട്ടിയെ പഠനവിഷയമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടാംവര്‍ഷ ചരിത്രവിദ്യാര്‍ത്ഥികളുടെ പുസ്തകത്തില്‍ മലയാളസിനിമയുമായി ബന്ധപ്പെട്ടുള്ള ഭാഗത്താണ് മമ്മൂട്ടിയെക്കുറിച്ചുള്ള ഭാഗം ചേര്‍ത്തിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ഇതേ കോളേജില്‍ നിന്നും ചരിത്രത്തില്‍ ഇടംപിടിച്ച ദളിത് സ്ത്രീയും ഭരണഘടനാസമിതിയില്‍ അംഗമായിരുന്ന ദാക്ഷായണി വേലായുധനെക്കുറിച്ചും പാഠമുണ്ട്.

മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനത്തിന്റെ മുഹൂര്‍ത്ഥം കൂടിയാണ്. താന്‍ പഠിച്ച കോളേജില്‍ പാഠ്യവിഷയമാകുക എന്ന അസാധാരണത്വ മാണ് മമ്മൂട്ടിയെ കാത്തിരിക്കുന്നത്. പാഠപുസ്തകത്തിന്റെ സിലബസ് ഇത് പരിശോധിക്കുന്ന സമിതി അംഗീകരിച്ചതിനെ തുടര്‍ന്ന് രണ്ടാം വര്‍ഷ ചരിത്ര വിദ്യാര്‍ത്ഥികള്‍ ഈ സെമസ്റ്റര്‍ മുതല്‍ മമ്മൂട്ടിയുടെ ജീവിതം പഠിച്ചു തുടങ്ങും. വിവിധസംവിധായകരെയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതിന്റെ ഒരു പാര്‍ട്ട് എന്ന നിലയിലാണ് മമ്മൂട്ടിയുടെ ജീവിതവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കൊച്ചിയുടെ പ്രാദേശിക ചരിത്രവുമായി ബന്ധപ്പെട്ടാണ് ദാക്ഷായണി വേലായുധനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1978 ല്‍ മരണമടഞ്ഞ ദാക്ഷായണി വേലായുധന്‍ ഇന്ത്യയിലെ പട്ടികജാതിക്കാരിലെ ആദ്യ ബിരുദധാരിയും ഭരണഘടനാ നിര്‍മ്മാണസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 15 വനിതകളില്‍ ഒരാളുമാണ്. മെട്രിക്കുലേഷന്‍ പാസ്സായ അവര്‍ മഹാരാജാസ് കോളേജില്‍നിന്നും മദ്രാസില്‍നിന്നും ബിരുദങ്ങള്‍ കരസ്ഥമാക്കി. 1945-ല്‍ ദാക്ഷായണി കൊച്ചി നിയമസഭയിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. പിന്നീട് ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണസഭയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍നിന്നുകൊണ്ട് അംഗത്വം നേടുകയുണ്ടായി.

Ads by Google
Tuesday 01 Jul 2025 08.57 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google