Thursday, March 19, 2026 Last Updated 15 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Monday 30 Jun 2025 04.25 PM

ഇതാ ഒരു മനോഹരമായ വര്‍ഷം, ഇനിയും ഒരു ജീവിതകാലം മുഴുവന്‍ നമ്മളെ കാത്തിരിക്കുന്നു; സന്തോഷം പങ്കുവെച്ച് മീര നന്ദന്‍

meera-nandan-
photo-www.instagram.com/nandan_meera/?hl=en

വിവാഹ ജീവിതം സുന്ദരമായി ഒരു വര്ഷം പൂർത്തിയായ സന്തോഷത്തിലാണു മീര നന്ദനും ശ്രീജുവും. തങ്ങൾ പോലും അറിയാതെ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയം ദീർഘ സുമംഗലി ആയിരിക്കുന്നു. ജീവിതം ഇനിയും പോകാനുണ്ട് ഏറെ ദൂരം- മീര പറയുന്നു.

ലണ്ടനിൽ നിന്നും സ്‌പെഷ്യൽ ഡേ ആഘോഷത്തിനായി ശ്രീജു ദുബായിലേക്ക് എത്തിയിരുന്നു. ഈ അടുത്താണ് മീര ലണ്ടൻ വിശേഷങ്ങൾ പങ്കുവച്ചത്. കഴിഞ്ഞ ജൂണ്‍ 29-നായിരുന്നു മീരയുടെ വിവാഹം. ഗുരുവായൂരിലെ വിവാഹത്തിനുശേഷം ലണ്ടനിലും മറ്റുമായി വിവാഹ വിരുന്നും ഒരുക്കിയിരുന്നു.

ലണ്ടനില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് ശ്രീജു. മീര ഇപ്പോഴും ദുബായിലെ ജോലി തുടരുകയും ചെയ്യുന്നു. രണ്ടിടത്തുമായി ഒരു വര്‍ഷം സുന്ദരമായി തന്നെ ഇരുവരും ജീവിച്ചു തീർക്കുന്നു.

എന്റെ എല്ലാം എല്ലാം. എന്റെ സമാധാനം സന്തോഷം എന്റെ സുരക്ഷിത ഇടം - ഇന്നും, നാളെയും, എന്നെന്നും! മീര കുറിച്ചു.എന്റെ ശ്രീജു, നിന്നോടൊപ്പം ഇതാ ഒരു മനോഹരമായ വർഷം ഇനിയും ഒരു ജീവിതകാലം മുഴുവൻ നമ്മളെ കാത്തിരിക്കുന്നു; മീര പറയുന്നു.

മീരയെ കണ്ട ആദ്യനിമിഷം തന്നെ ഒരു സ്പാർക്ക് തോന്നിയെന്നും തന്റെ ഭാര്യയാകാന്‍ പോകുന്ന പെണ്‍കുട്ടിയാണെന്ന് മനസ്സ് പറഞ്ഞുവെന്നുമാണ് ശ്രീജു പറഞ്ഞത്.

Ads by Google
Monday 30 Jun 2025 04.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google