Thursday, March 19, 2026 Last Updated 16 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Monday 30 Jun 2025 12.16 PM

ബ്രാഡ് പിറ്റ്, അത്ര തന്നെ; ശ്രദ്ധനേടി ദീപികയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി

deepika-padukone

ഹോളിവുഡ് ചിത്രങ്ങൾക്ക് അന്നും ഇന്നും എന്നും ഇന്ത്യയിൽ ആരാധകർ ഏറെയാണ്. ജൂൺ 27-ന് തിയേറ്ററുകളിലെത്തിയ ബ്രാഡ് പിറ്റ് ചിത്രം 'എഫ്1' പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുകയാണ്. ചിത്രത്തിന് തകർപ്പൻ പ്രതികരണങ്ങളാണ് ആരാധകരിൽ നിന്നും സെലിബ്രിറ്റികളിൽ നിന്നും ലഭിക്കുന്നത്. സിനിമയുടെ പ്രശംസകൾ സമൂഹമാധ്യമങ്ങളിലൂടെ ആളുകൾ ഏറ്റെടുത്തുകൊണ്ടിരിക്കുമ്പോൾ, ബോളിവുഡ് താരം ദീപിക പദുകോണിന്റെ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ഇപ്പോൾ വൈറലാകുന്നത്.

"ബ്രാഡ് പിറ്റ്. അത്ര തന്നെ, അതാണ് പോസ്റ്റ്. IYKYK (If You Know You Know)." എന്നാണ് ദീപിക തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചത്.

deepika-padukone

ഇതോടെ ദീപികയുടെ പോസ്റ്റിനെ ചുറ്റിപറ്റി നിരവധി അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ചിത്രത്തിൽ ബ്രാഡ് പിറ്റിന്റെ പ്രകടനം അതി​ഗംഭീരമാണെന്നും, ദീപികയുടെ പോസ്റ്റിനോട് തങ്ങളും യോജിക്കുന്നുവെന്നും ആരാധകർ പറയുന്നു.

'എഫ്1' എന്ന ചിത്രത്തിൽ ബ്രാഡ് പിറ്റ് തന്റെ കരിയറിലെ ശക്തമായ ഒരു കഥാപാത്രത്തേയാണ് അവതരിപ്പിച്ചിരിക്കുന്നത്. 'എഫ്1' ഒരു അമേരിക്കൻ സ്‌പോർട്സ് ഡ്രാമ ചലച്ചിത്രമാണ്. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഫോർമുല വൺ റേസിംഗിലേക്ക് തിരികെയെത്തുന്ന ഒരു റേസിങ് ഡ്രൈവറായാണ് ബ്രാഡ് പിറ്റ് എത്തിയത്. ചിത്രം ജോസഫ് കോസിൻസ്‌കിയാണ് സംവിധാനം ചെയ്തത്. ചിത്രത്തിന് സിനിമാ ആരാധകരുടെ ഇടയില്‍ വളരെയധികം നല്ല അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Ads by Google
Monday 30 Jun 2025 12.16 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google