Monday, March 23, 2026 Last Updated 5 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Monday 30 Jun 2025 10.01 AM

റോഡിലേക്ക് വീണ ഹെല്‍മറ്റ് എടുക്കാന്‍ ബ്രേക്കിട്ടു; ബൈക്ക് യാത്രികരായ യുവാവിനും യുവതിക്കും ദാരുണാന്ത്യം

tragic, two

കുതിരാന്‍ (തൃശൂര്‍): ദേശീയപാതയില്‍ വഴുക്കുംപാറ മേല്‍പാതയില്‍ ബൈക്കില്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ യുവതിയും യുവാവും മരിച്ചു. തൃശൂര്‍ ഭാഗത്തേക്കുളള റോഡില്‍ കുതിരാന്‍ തുരങ്കം പിന്നിട്ടയുടന്‍ ഞായറാഴ്ച രാത്രി 9 നായിരുന്നു അപകടം. റോഡിലേക്കു തെറിച്ചു വീണ ഹെല്‍മറ്റ് എടുക്കുന്നതിനായി പെട്ടെന്നു നിര്‍ത്തിയ ബൈക്കിനു പിന്നിലായി പാലുമായി പോയ ലോറി ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ യാത്രക്കാരും ബൈക്കും ലോറിക്കടയില്‍ പെട്ടു. എറണാകുളം കലൂര്‍ എംപയര്‍ അപ്പാര്‍ട്‌മെന്റ് നെടുംപുറയ്ക്കല്‍ മാസിന്‍ അബ്ബാസ് ( 36), ആലപ്പുഴ നൂറനാട് തച്ചന്റെ കിഴക്കേതില്‍ വിദ്യ വിജയന്‍ ( 38) എന്നിവരാണ് മരിച്ചതെന്നു പോലീസ് പറഞ്ഞു. ചക്രത്തിനടിയില്‍ കുടുങ്ങിയ ഇരുവരുടെയും ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി. ഏറെ നേരത്തിനു ശേഷം ക്രെയിന്‍ ഉപയോഗിച്ച് ലോറി മാറ്റിയാണ് ബൈക്ക് പുറത്തെടുത്തത്.

Ads by Google
Monday 30 Jun 2025 10.01 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google