Monday, March 23, 2026 Last Updated 12 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 29 Jun 2025 08.53 PM

തിരുവനന്തപുരത്ത് എം.ഡി.എം.എയുമായി CPI നേതാവ് അറസ്റ്റിൽ

എഐവൈഎഫ് തിരുവനന്തപുരം മണ്ഡലം മുൻ സെക്രട്ടറിയായിരുന്നു.
uploads/news/2025/06/788563/cpi-flag.gif
photo; representative image

തിരുവനന്തപുരം : തിരുവനന്തപുരത്ത് എം.ഡി.എം.എയുമായി സി.പി.ഐ നേതാവുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. കൃഷ്ണൻ ആലി മുഹമ്മദ് എന്നിവരാണ് പിടിയിലായത്. കൃഷ്ണന്റെ പക്കൽ നിന്നും 4.05 ഗ്രാമും ആലി മുഹമ്മദിന്റെ കൈയിൽ നിന്നും 5 ഗ്രാമും എംഡിഎംഎ പിടിച്ചെടുത്തു.

വഴുതക്കാട് സ്വദേശിയും സിപിഐ പാളയം ലോക്കൽ കമ്മറ്റി അംഗം കൃഷ്ണനാണ് അറസ്റ്റിലായത്. എഐവൈഎഫ് തിരുവനന്തപുരം മണ്ഡലം മുൻ സെക്രട്ടറിയായിരുന്നു. 9.05 ഗ്രാം എംഡിഎംഎയാണ് കൃഷ്ണനിൽ നിന്നും കൂട്ട് പ്രതിയിൽ നിന്നും പിടികൂടിയത്.

ബൈക്കിലെത്തിയ രണ്ടുപേർക്ക് എംഡിഎംഎ കൈമാറുന്നുവെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസാണ് ഇവരെ പിടികൂടിയത്. ബൈക്കുകളും മൊബൈലും പിടിച്ചെടുത്തു. സിപിഐ സംസ്ഥാന നേതൃത്വവുമായി അടുത്ത ബന്ധമുള്ള ആളാണ് കൃഷ്ണൻ.

Ads by Google
Sunday 29 Jun 2025 08.53 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google