Monday, March 23, 2026 Last Updated 14 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 29 Jun 2025 04.51 PM

സൂംബയെ പിന്തുണച്ച് എസ്എന്‍ഡിപി യൂണിയന്‍ , സർക്കാർ മുന്നോട്ട് പോകണം : വെള്ളാപ്പള്ളി നടേശൻ

uploads/news/2025/06/788557/3.gif
photo - facebook

തിരുവനന്തപുരം : സൂംബയുമായി സർക്കാർ മുന്നോട്ട് പോകണമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സൂംബയെ എസ്എൻഡിപി പൂർണമായും പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം സമുദായത്തിലെ ഒരു വിഭാഗം നേതൃത്വം ഇതിനെ എതിർക്കുന്നു. ഈ നിലപാട് ശരിയല്ലെന്നും വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കി മതവികാരം വൃണപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൂംബയുമായി സർക്കാർ മുന്നോട്ട് പോകണം. മത രാജ്യമോ മത സംസ്ഥാനമോ സൃഷ്ടിക്കാൻ ശ്രമമെന്ന് ആരെങ്കിലും പറഞ്ഞാൽ തെറ്റ്‌ പറയാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി വിമർശിച്ചു. നിലമ്പൂർ തെരഞ്ഞെടുപ്പ് സീറ്റ് യുഡിഎഫിന്റേത്, അവർ ജയിച്ചു.ലീഗ് കോൺഗ്രസും ഒരുമിച്ച് നിന്നു. നിലമ്പൂരിലെ വിജയം വിഡി സതീശന്റേത് മാത്രമല്ലെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടായ്മയുടെ ജയമെങ്കിലും അവകാശം ലീഗിന് ആണെന്നും അദ്ദേഹം വ്യക്തമാക്കി.

അത് അംഗീകരിക്കണം. എൽഡിഎഫ് തോറ്റു എന്ന് പറയാനാവില്ല. നല്ല വോട്ട് നേടി. അൻവറിന്റെ ശക്തി തിരിച്ചറിഞ്ഞു. ജനങ്ങളെ കൂടെ നിർത്താൻ അൻവറിന് കഴിഞ്ഞു. അൻവർ നേടിയ വോട്ടുകൾ ചെറുതായി കാണാൻ ആവില്ല. അൻവർ പാർടിക്ക് വിധേയമായാൽ എടുക്കാമെന്നാണ് കോൺഗ്രസ്സ് നിലപാട് മികച്ചത്.

Ads by Google
Sunday 29 Jun 2025 04.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google