Monday, March 23, 2026 Last Updated 15 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 29 Jun 2025 03.56 PM

ഭാരതമാതാവിനെ ദേശീയ ചിഹ്നമാക്കുന്നതിൽ ചർച്ച വേണം ; എ പി അബ്ദുള്ളക്കുട്ടി

uploads/news/2025/06/788552/1.gif
photo - facebook

കോഴിക്കോട്: ഭാരതാംബയെ ദേശീയ ചിഹ്നമാകണമെന്ന ആവശ്യവുമായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി രംഗത്ത്. കോഴിക്കോട് പ്രസ് ക്ലബ്ബും ഐസിജി പൂർവവിദ്യാർഥി സംഘടനയും ചേർന്ന് നടത്തിയ 'ഭരണഘടനയും ഭാരതാംബയും' എന്ന പരിപാടിയിലായിരുന്നു അബ്ദുള്ളക്കുട്ടി ഇത്തരത്തിലൊരു ആവശ്യം മുന്നോട്ടുവെച്ചത്.

ഭാരത മാതാവിനെ രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങളിൽ ഉൾപ്പെടുത്തുന്നതിന് ചർച്ച നടത്തണമെന്നും കാവിക്കൊടിയാണോ ദേശീയപതാകയാണോ അവയിൽ ഉപയോഗിക്കേണ്ടത് എന്നതിൽ പിന്നീട് ചർച്ചയാകാമെന്നുമാണ് അബ്ദുള്ളകുട്ടി പ്രതികരിച്ചത്.

ഇന്ത്യൻ സ്വതന്ത്ര സമരസമയത്ത് വലിയ പ്രചോദനമായിരുന്നു ഭാരതമാതാവിന്റെ ചിത്രമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ഭാരതമാതാവിനെയും ഗവർണറെയും നിന്ദിക്കുന്നവർക്ക് ഇടുങ്ങിയ രാഷ്ട്രീയ ലക്ഷ്യമാണുള്ളത്. ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

Ads by Google
Sunday 29 Jun 2025 03.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google