Thursday, March 19, 2026 Last Updated 15 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 29 Jun 2025 03.31 PM

' നിരീശ്വരവാദിയായ എനിക്ക് പോലും ഈ സിനിമ ഏറെ ഇഷ്ടപ്പെട്ടു' ; കണ്ണപ്പയെ പ്രശംസിച്ച് രാം ഗോപാല്‍ വര്‍മ്മ

about

വിഷ്ണു മഞ്ജു നായകനായ ചിത്രം ' കണ്ണപ്പ' യെ പ്രശംസിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ഒരു നിരീശ്വരവാദിയായിട്ടും ഭക്തിയുണര്‍ത്തുന്ന സീനുകളെല്ലാം തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്ന് രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു. നായകന്റെ പ്രകടനത്തെ അദ്ദേഹം വാനോളം പുകഴ്ത്തുകയും ചെയ്തു. വിഷ്ണു മഞ്ജു തന്നെയാണ് രാം ഗോപാല്‍ വര്‍മ്മ അയച്ച മെസേജ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

'ദൈവങ്ങളിലോ ഭക്തരിലോ താല്‍പര്യമുള്ള ആളല്ല ഞാന്‍. അതിനാല്‍ത്തന്നെ അത്തരം വിഷയങ്ങള്‍ പറയുന്ന ചിത്രങ്ങള്‍ ഞാന്‍ പൊതുവെ കാണാറില്ല. പക്ഷേ ഒറിജിനല്‍ (പഴയ കണ്ണപ്പ) ചിത്രം കോളേജ് കാലത്ത് ഞാന്‍ നാല് തവണ കണ്ടിട്ടുണ്ട്. നായകനെയും നായികയെയും ഒപ്പം ഗാനങ്ങളും കാണാന്‍ വേണ്ടി ആയിരുന്നു അത്. തിന്നഡുവായി നിങ്ങള്‍ അഭിനയിക്കുകയല്ല ചെയ്തിരിക്കുന്നത്, മറിച്ച് ഒരു പുരോഹിതനെപ്പോലെ വിശ്വാസത്തിന്റെ ഒരു മാതൃക ആയിരിക്കുന്നു. എന്നെ സ്തബ്ധനാക്കിയ ഒരു ശൗര്യം ആ പ്രകടനത്തില്‍ കാണാമായിരുന്നു.

ക്ലൈമാക്സില്‍ ശിവലിംഗത്തില്‍ നിന്ന് ചോരയൊഴുകുന്നത് തടയാനായി തിന്നഡു തന്റെ കണ്ണുകള്‍ നല്‍കുന്നിടത്ത് അഭിനയത്തിന്റെ പരകോടിയിലേക്ക് നിങ്ങള്‍ കടക്കുകയാണ്. സാധാരണ ഗതിയില്‍ ഒരു നിരീശ്വരവാദിയെന്ന നിലയില്‍ ഞാന്‍ ഇത്തരം സീനുകളൊന്നും കാര്യമാക്കാറില്ല. പക്ഷെ ഈ സിനിമയില്‍ ആ രംഗം എനിക്ക് ഇഷ്ടപ്പെട്ടു. ശിവന് മുന്നില്‍ കീഴടങ്ങുമ്പോഴുള്ള കഥാപാത്രത്തിന്റം ആത്മാര്‍ത്ഥതയുടെ ആഴം വളരെ വൈകാരികമായി മുഖത്ത് കൊണ്ടുവന്ന് തന്നെ അഭിനയിച്ചിട്ടുണ്ട്,' വിഷ്ണു മഞ്ജു പങ്കുവെച്ച രാം ഗോപാലിന്റെ സന്ദേശത്തില്‍ പറയുന്നു.

അതേസമയം മുകേഷ് കുമാര്‍ സിംഗ് സംവിധാനം ചെയ്ത കണ്ണപ്പ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ എത്തിയത്. മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, പ്രഭാസ്, മോഹന്‍ബാബു, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍, മധുബാല തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. പ്രീതി മുകുന്ദനാണ് ചിത്രത്തില്‍ നായികാവേഷം കൈകാര്യം ചെയ്തിരിക്കുന്നത്.

Ads by Google
Sunday 29 Jun 2025 03.31 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google