Monday, March 23, 2026 Last Updated 14 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 29 Jun 2025 08.40 AM

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ 10 മണിക്ക് തുറക്കും; ആശങ്ക വേണ്ടെന്ന് ഇടുക്കി ജില്ലാ ഭരണകൂടം

mullaperiyar, idukki

മുല്ലപ്പെരിയാര്‍ അണക്കെട്ട് രാവിലെ പത്തു മണിക്ക് തുറക്കും. ജലനിരപ്പ് റൂള്‍ കര്‍വ് പരിധിയായ 136 അടിയില്‍ ഇന്നലെ രാത്രി പത്തു മണിയോടെ എത്തിയിരുന്നു.സെക്കന്റില്‍ പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുകയെന്ന് തമിഴ്‌നാട് അറിയിച്ചിട്ടുണ്ട്.പെരിയാര്‍ തീരത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ ജില്ല ഭരണകൂടം നിര്‍ദേശിച്ചു.

സെക്കന്റില്‍ ഒഴുകിയെത്തുന്ന 3800 ഘനടയിയില്‍ 2100 ഘനയടിയോളം വെള്ളം തമിഴ്‌നാട് കൊണ്ടു പോകുന്നുണ്ട്.നദീ തീരത്തോട് വളരെയടുത്ത് താമസിക്കുന്നവര്‍ ആവശ്യമെങ്കില്‍ ബന്ധു വീടുകളിലേക്കോ ദുരിതാശ്വാസ ക്യാമ്പിലേക്കോ മാറണമെന്നും നിര്‍ദേശമുണ്ട്.

രാത്രിയില്‍ അണക്കെട്ട് തുറക്കരുതെന്ന് കോടതി ഉത്തരവ് ഉള്ളതിനാലും ഇടുക്കി ജില്ല ഭരണകൂടത്തിന്റെ നിര്‍ദേശം പരിഗണിച്ചുമാണ് ഷട്ടറുകള്‍ രാവിലെ തുറക്കാന്‍ തീരുമാനിച്ചത്. പെരിയാറില്‍ ജലനിരപ്പ് താഴ്ന്ന നിലയിലാണ്.

Ads by Google
Sunday 29 Jun 2025 08.40 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google