തിരുവനന്തപുരം : സൂംബ അടിച്ചേല്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എതിർക്കുന്നവരുമായി ചർച്ച നടത്തണം. പച്ചവെള്ളത്തിന് തീപിടി പ്പിക്കുന്ന വർഗീയതയുടെ സ്ഥലമായി കേരളം മാറിയിട്ടുണ്ട്. അവർക്ക് ഇത്തരം വിഷയങ്ങൾ ഇട്ട് നൽക്കരുതെന്നും വി ഡി സതീശൻ അഭ്യർത്ഥിച്ചു.
സര്‍ക്കാര്‍ ഇത്തരം പദ്ധതികള്‍ ആരംഭിക്കുമ്പോള്‍ ആരെങ്കിലും എതിര്‍പ്പ് പറഞ്ഞാല്‍ അവരുമായി ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കുകയാണ് വേണ്ടത്. ഇതൊന്നും ആരുടെയും മേല്‍ അടിച്ചേല്‍പ്പിക്കേണ്ട കാര്യമല്ല. ഇഷ്ടമുളളവര്‍ ചെയ്യട്ടെ. ഇഷ്ടമില്ലാത്തവര്‍ ചെയ്യണ്ട. വ്യത്യസ്തമായ ഭാഷകളും വേഷവിധാനങ്ങളുമൊക്കെയുളള രാജ്യമാണ് നമ്മുടേത്. ആ വൈവിധ്യമാണ് നമ്മുടെ രാജ്യത്തിന്റെ ഭംഗി. ഇത്തരം വിഷയങ്ങളില്‍ വിവാദങ്ങളിലേക്ക് പോകരുത്.
അതേസമയം ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടത്തി വരുന്ന സൂംബ ഡാന്‍സിനെതിരെ ചില ഭാഗങ്ങളില്‍ നിന്നും എതിര്‍പ്പ് ഉയരുന്നുണ്ട്. സ്‌കൂളില്‍ നടക്കുന്നത് ചെറു വ്യായാമമാണ് അതില്‍ കുട്ടികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ആരും അല്‍പ വസ്ത്രം ധരിക്കാന്‍ പറഞ്ഞിട്ടില്ലെന്നും കുട്ടികള്‍ യൂണിഫോമിലാണ് സൂംബ ഡാന്‍സ് ചെയ്യുന്നതും മന്ത്രി പറഞ്ഞു.