Thursday, March 19, 2026 Last Updated 14 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 28 Jun 2025 03.51 PM

മുഗള്‍ രാജകുമാരിയെപ്പോലെ ചുവപ്പിന്റെ അഴകില്‍ തിളങ്ങി ഭാവന; ഡിസൈനര്‍ വെയറില്‍ എലഗന്റ് ലുക്കില്‍ പഴയതിലും സുന്ദരിയായെന്ന് ആരാധകര്‍

uploads/news/2025/06/788419/Untitled-6.jpg
Bhavana (Image Source: Instagram)

കമല്‍ ചിത്രമായ ‘നമ്മളി’ലെ പരിമളം എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ താരമാണ് ഭാവന. പിന്നീട് മികച്ച കഥാപാത്രത്തിലൂടെ തെന്നിന്ത്യയിലെ തിരക്കുള്ള താരമായി ഭാവന മാറി. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് താരത്തിന്റെ വ്യക്തി ജീവിതത്തില്‍ വലിയൊരു തിരിച്ചടിയുണ്ടായത്. വെള്ളിത്തിരയിലും ജീവിതത്തിലും പടപൊരുതി തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് ഭാവന. നിരവധി പ്രതിബന്ധങ്ങൾ വന്നുചേരുമ്പോഴും നീതിയ്ക്കു വേണ്ടിയുള്ള തന്റെ പോരാട്ടം തുടരുന്ന ഭാവന, കേരളക്കരയ്ക്കും പോരാട്ടത്തിന്റെ പെൺപ്രതീകങ്ങളിൽ ഒരാളാണ്.
മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലെയുമെല്ലാം തിളങ്ങുന്ന താരമാണ് ഭാവന. വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയ ഭാവനയ്ക്ക് നിറഞ്ഞ കൈയടിയും പ്രശംസയും കിട്ടിയിരുന്നു. സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്‍ക്കുന്ന താരമാണ് ഭാവന. നിരവധി ഫോട്ടോഷൂട്ടുകളിലൂടെ ഭാവന ആരാധക ഹൃദയം കീഴടക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ പുത്തന്‍ ഫോട്ടോഷൂട്ടിലൂടെ തരംഗമായി മാറുകയാണ് താരം. ഒരു റോയല്‍ ക്വീനിനെപ്പോലെ ചുവപ്പിന്റെ ശോഭയില്‍ തിളങ്ങുകയാണ് താരം. തീജ്വാലയുള്ള ചുവപ്പിന്റെ ഭംഗിയില്‍ സങ്കീർണ്ണമായ ആരി ഡിസൈനും, അതില്‍ കണ്ണഞ്ചിപ്പിക്കുന്ന നാണയങ്ങളും ചേര്‍ത്തുള്ള ഒരു ഫ്ലയര്‍ സ്കര്‍ട്ടും ടോപ്പും ഒപ്പമൊരു ലെംഗ്തി ഓവര്‍കോട്ടും ചേര്‍ന്നുള്ള ഡിസൈനര്‍ വെയറാണ് താരം ധരിച്ചിരിക്കുന്നത്.- പാരമ്പര്യത്തിന്റെയും ഗ്ലാമിന്റെയും തികഞ്ഞ മിശ്രിതമാണ് ഈ ഡിസൈനര്‍ വെയര്‍. ഇതിനൊപ്പം അഭിനേത്രിയായ മൃദുല മുരളിയുടെ പ്യൂവര്‍ അല്ലൂര്‍ എന്ന ആർട്ടിസാനൽ ജ്വല്ലറി കളക്ഷനില്‍ നിന്നുള്ള പോള്‍ക്കി കുന്ദന്‍ ആക്സസറീസാണ് ഭാവന ധരിച്ചിരിക്കുന്നത്.

Ads by Google
Saturday 28 Jun 2025 03.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google