Monday, March 23, 2026 Last Updated 13 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 28 Jun 2025 03.14 PM

കാസർഗോഡ് ഷൂസ് ധരിച്ചെത്തിയ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദനം; വിദ്യാർത്ഥികൾക്കെതിനെ റാഗിംഗ് വകുപ്പ് പ്രകാരം കേസ്

who

കാസർഗോഡ്: ഷൂസ് ധരിച്ചെത്തിയ പ്ലസ് വൺ വിദ്യാർത്ഥിയെ (plus-one student) ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ റാഗിംഗ് വകുപ്പ് പ്രകാരം കേസ്. സമാനമായ മറ്റൊരു കേസിൽ കൂടി റാഗിംഗ് വകുപ്പ് കൂട്ടിച്ചേർത്തു. ഇരുകേസുകളിലും പ്രതികളായ ഒൻപത് പ്ലസ്‌ടു വിദ്യാർത്ഥികളെ സ്‌കൂൾ അധികൃതർ ക്ലാസിൽ നിന്നും സസ്പെൻ്റ് ചെയ്തു.

ആദൂർ ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്‌കൂളിൽ ഷൂസ് ധരിച്ചെത്തിയ പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിക്കുകയും ദേഹത്ത് ഡസ്ക്കിട്ട് പരിക്കേൽപ്പിക്കുകയും ചെയ്‌ത സംഭവത്തിലാണ് റാഗിംഗ് വകുപ്പുപ്രകാരം
ആദൂർ പൊലീസ് കേസെടുത്തത്. പ്ലസ്‌ടു വിദ്യാർത്ഥികളായ ആറു പേർക്കെതിരെയാണ് കേസ്. റാഗിംഗിനെതിരായ വകുപ്പുകൾ പ്രകാരമാണ് കേസ്. ജൂൺ 20നാണ് കേസിനാസ്‌പദമായ സംഭവം.

Ads by Google
Saturday 28 Jun 2025 03.14 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google