Thursday, March 19, 2026 Last Updated 18 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 28 Jun 2025 11.59 AM

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ഗാംഗുലിയുടെ ബയോപിക്കില്‍ നായകനാകുന്നത് രാജ്കുമാര്‍ റാവു; സ്ഥിരീകരിച്ച് നടന്‍

rajkummar-rao

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ രാജ്കുമാർ റാവു നായകനാവുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. എൻഡിടിവിയുമായുള്ള അഭിമുഖത്തിലാണ് രാജ്‌കുമാർ ഇക്കാര്യം സ്ഥിരീകരിച്ചത്.

'ദാദ ഇതിനകം അത് പറഞ്ഞിട്ടുണ്ട്, ഇപ്പോൾ ഞാനും ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. അതെ, അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ ഞാൻ അദ്ദേഹത്തെ അവതരിപ്പിക്കുന്നു. അതൊരു വലിയ ഉത്തരവാദിത്തമാണ്, അതേസമയം, വളരെ രസകരവുമായിരിക്കും,' രാജ്കുമാര്‍ റാവു പറഞ്ഞു.

ഇതിന് പിന്നാലെ ബയോപിക്കിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സൌരവ് ഗാംഗുലിയും പങ്കുവെച്ചു. സിനിമയിൽ തന്റെ വേഷം അവതരിപ്പിക്കാൻ രാജ്കുമാർ റാവു ഏറ്റവും അനുയോജ്യനാണെന്ന് ഗാംഗുലി പറഞ്ഞു. 2026 ജനുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ഡിസംബറിൽ റിലീസ് ചെയ്യുമെന്നും പിടിഐയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ ഗാംഗുലി അറിയിച്ചു.

'ഈ സിനിമയ്ക്ക് ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് രാജ്കുമാര്‍ റാവു. എല്ലാ കാര്യങ്ങളിലും ഞാൻ അദ്ദേഹത്തെ സഹായിക്കും,' ഗാംഗുലി പറഞ്ഞു. പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് വിക്രമാദിത്യ മോട്‌വാനെയാണ് സിനിമ സംവിധാനം ചെയുന്നത്. സിനിമയുടെ പേരോ മറ്റു വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Ads by Google
Saturday 28 Jun 2025 11.59 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google