Wednesday, March 25, 2026 Last Updated 1 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 28 Jun 2025 12.44 PM

മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരന്‍ മരണപ്പെട്ട സംഭവം ; കോട്ടക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി

uploads/news/2025/06/788399/infant-legs.jpg

മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരന്റെ മൃതദേഹം പോസ്റ്റുമാര്‍ട്ടം ചെയ്‌തേക്കാന്‍ സാധ്യത. ചികിത്സ കിട്ടാതെയാണ് കുട്ടിമരിച്ചതെന്ന ആരോപണത്തെ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചേക്കുമെന്നാണ് വിവരം. മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിലാണ് സംഭവം. അക്യുപങ്ചറിസ്റ്റായ ദമ്പതികളുടെ മകനായ കുഞ്ഞാണ് മരിച്ചത്.

മാതാപിതാക്കള്‍ ചികിത്സ നല്‍കാതിരുന്നതാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്ന ആരോപണത്തില്‍ കോട്ടക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി. മഞ്ഞപ്പിത്തം ബാധിച്ച് കുഞ്ഞ് ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. ഇന്ന് രാവിലെ മൃതദേഹം കബറടക്കി.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 14ന് വീട്ടിലാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ഇതുവരെ ഒരു പ്രതിരോധ കുത്തിവെപ്പുകളും എടുത്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സമൂഹമാധ്യമങ്ങളില്‍ അക്യുപങ്ചര്‍ ചികിത്സ ഇവര്‍ പ്രോത്സാഹിപ്പിച്ചിരുന്നു. ശാസ്ത്രീയമായ ചികിത്സ രീതിയെ തുറന്നെതിര്‍ക്കുന്ന നിലപാടുകള്‍ സമൂഹമാധ്യമങ്ങളില്‍ ഇവര്‍ പങ്കുവെച്ചിരുന്നുവെന്നും ആരോപണമുണ്ട്.

Ads by Google
Saturday 28 Jun 2025 12.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google