Wednesday, March 25, 2026 Last Updated 0 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 25 Mar 2026 01.33 PM

രാജ്യത്ത് പോലീസ് കസ്റ്റഡി മരണങ്ങളിൽ വൻ വർധന; ഈ വർഷം 170 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തു

country

രാജ്യത്ത് പോലീസ് കസ്റ്റഡി മരണങ്ങളിൽ വൻ വർധന. ഈ വർഷം ഇതുവരെ രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തത് 170 കസ്റ്റഡി മരണങ്ങൾ. ബിഹാറിലാണ് ഏറ്റവും അധികം പോലീസ് കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തത്. രാജസ്ഥാനിലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട ചോദ്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത് വിട്ടത്.

കഴിഞ്ഞ വർഷം രാജ്യത്ത് മൊത്തം റിപ്പോർട്ട്‌ ചെയ്തത് 140 കസ്റ്റഡി മരണങ്ങളാണ്. എന്നാൽ ഇ വർഷം 74 ദിവസം പിന്നിട്ടപ്പോൾ തന്നെ ആ കണക്ക് കടന്നു. കസ്റ്റഡി മരണങ്ങൾ ഇ വർഷം ഏറ്റവും അധികം റിപ്പോർട്ട്‌ ചെയ്തത് ബീഹാറിലാണ്.19 മരണം. രാജസ്ഥാനിൽ പതിനെട്ടും, ഉത്തർപ്രദേശിൽ പതിനഞ്ചും പേരും മരിച്ചു. കേരളത്തിൽ ഇ വർഷം ഇതുവരെ പോലീസ് കസ്റ്റഡിയിൽ 3 പേരാണ് മരിച്ചത്.

Ads by Google
Wednesday 25 Mar 2026 01.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google