Monday, March 23, 2026 Last Updated 15 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 28 Jun 2025 11.26 AM

ജലനിരപ്പ് 136 അടിക്ക് മുകളിലേക്ക് ; മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറക്കാന്‍ സാധ്യത

uploads/news/2025/06/788393/mullapperiyar-dam.jpg

ഇടുക്കി: ജലനിരപ്പ് അനുവദനീയമായ 136 അടിക്ക് മുകളിലേക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറക്കാന്‍ സാധ്യത. ഇതേ തുടര്‍ന്ന് പെരിയാറിന്റെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാന്‍ നിര്‍ദ്ദേശം നല്‍കി.

മാറിത്താമസിക്കുന്നവര്‍ക്ക് ഇരുപതിലധികം ക്യാമ്പുകള്‍ സജ്ജീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു. കാഞ്ചിയാര്‍ ആനവിലാസം, ഉടുമ്പഞ്ചോല എന്നിവിടങ്ങളിലെ നിന്ന് 883 കുടുംബങ്ങളിലെ 3,220 പേരെയാണ് മാറ്റുക.

വെള്ളിയാഴ്ച നാലുമണിവരെ ജലനിരപ്പ് 135.25 ആയിരുന്നു. എന്നാല്‍ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടര്‍ന്നാല്‍ ജലനിരപ്പ് ഇനിയും ഉയര്‍ന്നേക്കും. പകല്‍ സമയത്ത് മാത്രമേ ഷട്ടറുകള്‍ തുറക്കാവൂവെന്ന് തമിഴ്‌നാടിനോട് അഭ്യര്‍ഥിച്ചിട്ടുള്ളതായി കലക്ടര്‍ അറിയിച്ചു.

വെള്ളിയാഴ്ച രാത്രി 8 മണിക്ക് മുന്‍പ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാന്‍ ജില്ലാ കലക്ടര്‍ വി.വിഗ്‌നേശ്വരി റവന്യൂ, പൊലീസ് അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇടുക്കിജില്ലയില്‍ കനത്തമഴയാണ് പെയ്തു കൊണ്ടിരിക്കുന്നത്.

Ads by Google
Saturday 28 Jun 2025 11.26 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google