Monday, March 23, 2026 Last Updated 13 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 28 Jun 2025 08.45 AM

ഗുണ്ടകള്‍ തമ്മിലടിച്ചു, തടയാനെത്തിയ പോലീസിന് ആക്രമണം ; വടിവാളും കല്ലുകളുമായി മൂന്ന് ജീപ്പുകള്‍ തകര്‍ത്തു

uploads/news/2025/06/788343/police1.jpg

തൃശൂര്‍: ഗുണ്ടകളുടെ ലഹരിപാര്‍ട്ടി തടയാനെത്തിയ പോലീസിന് നേരെ ഗുണ്ടാ ആക്രമണം. മൂന്ന് ജീപ്പുകള്‍ തല്ലിത്തകര്‍ത്തു. തൃശൂര്‍ നല്ലങ്കരയില്‍ നടന്ന സംഭവത്തില്‍ പുലര്‍ച്ചെ മൂന്ന് മണിക്കാണ് ആക്രമണമുണ്ടായത്. വടിവാളും കമ്പിവടികളും ഉപയോഗിച്ചായിരുന്നു ആക്രമണം.

കൊലക്കേസ് പ്രതി ഉള്‍പ്പെടെ ആറുപേരാണ് അറസ്റ്റിലായത്. നാലുപേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. അല്‍ത്താഫ് എന്നയാള്‍ ബോക്‌സറാണെന്നാണ് വിവരം. വടിവാളും കല്ലും ഉപയോഗിച്ചാണ് പോലീസ് ജീപ്പ് തകര്‍ത്തത്. പോലീസും അക്രമം നടത്തിയവരും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു പ്രതിയുടെ മാതാവ് വിളിച്ചത് അനുസരിച്ചായിരുന്നു പോലീസ് എത്തിയത്.

അറസ്റ്റിലായവരില്‍ ഒരാള്‍ ഇരട്ടക്കൊലക്കേസ് പ്രതിയാണ്. ഇയാളുടെ സഹോദരനും സംഘത്തിലുണ്ട്. അല്‍ത്താഫിന്റെ സഹോദരന്‍ അഹദിന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ ഗുണ്ടകള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും തമ്മില്‍ത്തല്ലുകയും ചെയ്തു. പൊതുസ്ഥലത്ത് നടന്ന ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ ഉണ്ടായ സംഭവത്തില്‍ നാലു പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. ഒളിവില്‍ പോയവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

Ads by Google
Saturday 28 Jun 2025 08.45 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google