Monday, March 23, 2026 Last Updated 9 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Friday 27 Jun 2025 08.16 PM

ഭരണഘടനയ്ക്കു പകരം മനുസ്മൃതിയെ ഉയർത്തിപ്പിടിക്കുവർക്ക് ദഹിക്കുന്ന സങ്കൽപങ്ങളല്ല ഇന്ത്യൻ ഭരണഘടന'; മുഖ്യമന്ത്രി

ഇന്ത്യയെന്ന ആശയം രൂപപ്പെട്ടിരിക്കുന്നത് മനുസ്മൃതിയില്‍ നിന്നല്ലെന്നും മറിച്ച് ഭരണഘടനയാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ആധാരശിലയെന്നും ആര്‍എസ്എസ് ഓര്‍ക്കുന്നത് നല്ലതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു
uploads/news/2025/06/788303/8.gif
photo - facebook

കൊച്ചി: ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും 'സോഷ്യലിസം', 'മതേതരത്വം' എന്നീ പദങ്ങള്‍ ഒഴിവാക്കണമെന്ന ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയെന്ന ആശയം രൂപപ്പെട്ടിരിക്കുന്നത് മനുസ്മൃതിയില്‍ നിന്നല്ലെന്നും മറിച്ച് ഭരണഘടനയാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ആധാരശിലയെന്നും ആര്‍എസ്എസ് ഓര്‍ക്കുന്നത് നല്ലതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു .

ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണെന്നും ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെ പിന്നില്‍ നിന്ന് കുത്തിയ ആര്‍എസ്എസിന് ഇന്ത്യന്‍ റിപബ്ലിക്കിന്റെ ആശയപരിസരങ്ങളോട് അമര്‍ഷം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യന്‍ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സമത്വവും മതേതരത്വവും (സോഷ്യലിസവും സെക്കുലറിസവും) ഒഴിവാക്കണമെന്ന ആർഎസ്എസ് നേതാവ് ദത്താത്രയ ഹൊസബലെയുടെ പ്രസ്താവനയെ പിന്തുണച്ച് ബിജെപി. ഭരണഘടനയുടെ നാൽപത്തിരണ്ടാം ഭേദ​ഗതി അംബേദ്‌കർ വിഭാ​വനം ചെയ്തതിന് എതിരാണെന്ന് അമിത് മാളവ്യ എക്സിൽ കുറിച്ചു.

Ads by Google
Friday 27 Jun 2025 08.16 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google