Thursday, March 19, 2026 Last Updated 13 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Friday 27 Jun 2025 04.46 PM

ഫ്ലൈറ്റ് യാത്രയ്ക്കിടെ രമേഷ് പിഷാരടിയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് നവ്യ നായര്‍; ഒപ്പം മകന്‍ സായിയും; മതിലുകള്‍ എന്ന ക്യാപ്ഷന്‍ നല്‍കി താരം

uploads/news/2025/06/788290/Untitled-5.jpg
Navya Nair with son sai and Ramesh Pisharody (Image Source: Instagram)

മലയാളികളുടെ മനസ്സില്‍ വര്‍ഷങ്ങളായി ബാലാമണിയായി സ്ഥാനം നേടിയെടുത്ത താരമാണ് നവ്യ നായര്‍. മലയാളത്തില്‍ മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമായി മാറിയ താരം വിവാഹത്തോടെ കരിയറില്‍ നിന്ന് ഇടവേളയെടുത്തു. പിന്നീട് ഗംഭീരമായ ഒരു തിരിച്ചുവരവും നടത്തി താരം. തിരിച്ചുവരവില്‍ സിനിമകളേക്കാളേറെ തന്റെ നൃത്ത വിദ്യാലയമായ ‘മാതംഗി’യുടെ പരിപാടികളിലൂടെ വേദികളില്‍ നിറഞ്ഞു നില്‍ക്കുകയാണ് നവ്യ. താരത്തിന്റെ നൃത്തപരിപാടികള്‍ക്ക് ആരാധകര്‍ ഏറെയാണ്.
സോഷ്യല്‍ മീഡിയയിലും സജീവമാണ് നവ്യ. തന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും യാത്രകളുമൊക്കെ അതിലൂടെ പങ്കിടാറുണ്ട് താരം. അടുത്തിടെ താരം മകനൊപ്പം ലണ്ടന്‍ യാത്രയിലായിരുന്നു. അതിനിടെ പകര്‍ത്തിയ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ ഫ്ലൈറ്റ് യാത്രയ്ക്കിടെ രമേഷ് പിഷാരടിയ്ക്കൊപ്പം പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. ക്യാപ്ഷന്‍ കിംഗ് എന്നറിയപ്പെടുന്ന നടനും സംവിധായകനുമൊക്കെയായ പിഷാരടിയ്​ക്കൊപ്പമുള്ള ചിത്രത്തിന് ‘മതിലുകള്‍’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് നവ്യ ചിത്രം പങ്കിട്ടിരിക്കുന്നത്. ഒപ്പം മകന്‍ സായിയുമുണ്ട്. നവ്യയുടെ ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍, ഒപ്പം താരം നല്‍കിയ ക്യാപ്ഷനും.

Ads by Google
Friday 27 Jun 2025 04.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google