Monday, March 23, 2026 Last Updated 9 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Friday 27 Jun 2025 04.34 PM

കോണ്‍ഗ്രസില്‍ സ്ഥാനമാനങ്ങള്‍ നല്‍കുന്നത് ജാതിയും മതവും നോക്കി; തമ്മില്‍ തല്ല് നിര്‍ത്തിയാല്‍ ജയിക്കുമെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി

in

കൊച്ചി: കോണ്‍ഗ്രസ് പാര്‍ട്ടി മതവും ജാതിയും നോക്കിയാണ് സ്ഥാനമാനങ്ങള്‍ നല്‍കുന്നതെന്ന് നടനും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ധര്‍മജന്‍ ബോള്‍ഗാട്ടി. അത് നല്ലൊരു പരിപാടിയല്ലെന്നും കഴിവുള്ളവരെയാണ് സ്ഥാനാര്‍ഥിയാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് ക്രിസ്ത്യാനി, മുസ്ലീം, ഹരിജന്‍, ബ്രാഹ്മണന്‍ എന്നിങ്ങനെ നോക്കി സീറ്റുകള്‍ നല്‍കുന്നതെന്നും ധര്‍മജന്‍ ചോദിച്ചു.

എന്നാല്‍ എല്‍ഡിഎഫ് അങ്ങനെയല്ല. അവര്‍ ക്രിസ്ത്യന്‍ മണ്ഡലത്തില്‍ ക്രിസ്ത്യാനിയെ തന്നെ നിര്‍ത്താറില്ല. മറ്റ് ഏതെങ്കിലും വിഭാഗത്തിലുള്ളവരെ നിര്‍ത്തും. അത് എല്‍ഡിഎഫിന്റെ വിജയമാണെന്ന് കോണ്‍ഗ്രസുകാരനായ താന്‍ പറയില്ല. എന്നാലും അവര്‍ അക്കാര്യത്തില്‍ ശ്രദ്ധിക്കും. കോണ്‍ഗ്രസിലെ ചില കാര്യങ്ങള്‍ തനിക്ക് ഇഷ്ടമല്ല. ഇഷ്ടമല്ലെന്ന് തോന്നുന്ന കാര്യങ്ങള്‍ താന്‍ തുറന്നുപറയും. സമയമാവുമ്പോള്‍ തമ്മില്‍ തല്ലുന്നത് നിര്‍ത്തിയാല്‍ കോണ്‍ഗ്രസ് ജയിക്കുമെന്നും ധര്‍മജന്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാലുശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു ധര്‍മജന്‍. എല്‍ഡിഎഫിലെ അഡ്വ. സച്ചിന്‍ദേവിനോട് ധര്‍മജന്‍ പരാജയപ്പെട്ടത്. തെരഞ്ഞടുപ്പുഫലത്തിന് പിന്നാലെ പ്രചാരണത്തിനായി നേതാക്കള്‍ തന്റെ കൈയില്‍ നിന്ന് പണം വാങ്ങിയെന്നും അത് ചെലവഴിച്ചില്ലെന്നും ധര്‍മജന്‍ ആരോപിച്ചിരുന്നു. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ധര്‍മജന്റെ പ്രതികരണം.

Ads by Google
Friday 27 Jun 2025 04.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google