Thursday, March 19, 2026 Last Updated 13 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Friday 27 Jun 2025 04.25 PM

കാലൊക്കെ പഴുത്ത് നാറിയിരിക്കുവല്ലേ, എന്നെ പുറത്തുകൊണ്ടിരുത്താന്‍ ആ നടി പറഞ്ഞു; അന്ന് മമ്മൂട്ടി സെറ്റില്‍ ഭയങ്കര ബഹളമുണ്ടാക്കി - ശാന്തകുമാരി

actress

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ശാന്തകുമാരി. എഴുന്നൂറോളം ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താന്‍ അഭിനയിച്ച മമ്മൂട്ടി ചിത്രമായ ' ആവനാഴി' യില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവം തുറന്നുപറയുകയാണ് താരം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആവനാഴി െചയ്യുന്ന സമയത്ത് തനിക്ക് ഒരുപാട് ചീത്ത കേള്‍ക്കേണ്ടിവന്നിട്ടുണ്ടെന്ന് ശാന്ത കുമാരി പറയുന്നു. നടി ഗീത ആദ്യമായി ലൊക്കേഷനില്‍ വന്ന ദിവസമായിരുന്നു അന്ന്. അന്ന് ഞാന്‍ കാലില്‍ നിറച്ച് പഴുപ്പൊക്കെ വച്ച്‌കെട്ടി, ചങ്ങലക്കിട്ടിരിക്കുന്ന സീനാണ് െചയ്യുന്നത്. ഗീത വന്നതും' അവരെ പുറത്തുകൊണ്ടിരുത്ത്, അവരുടെ കാലൊക്കെ പഴുത്ത് നാറിയിരിക്കുകയല്ലേ, വൃത്തികേടെന്ന് ഗീത പറഞ്ഞു.

അവര്‍ക്ക് എന്നെ അറിയില്ല, എനിക്ക് അവരെയും അറിയില്ല. എന്നാല്‍ ഗീത പറഞ്ഞതുകേട്ട് മമ്മൂട്ടിക്ക് പെട്ടന്ന് ദേഷ്യം വന്നു. അന്ന് മമ്മൂട്ടി സെറ്റില്‍ ഭയങ്കര ബഹളമുണ്ടാക്കി. എന്താ പറയുന്നത്, അവര്‍ ആര്‍ട്ടിസ്റ്റല്ലേ, നിങ്ങള്‍ പോയി പുറത്തുനില്‍ക്കെന്ന് മമ്മൂട്ടി അവരോട് പറഞ്ഞു. ഗീതയ്ക്ക് അഭിനയിക്കുകയാണെന്ന് മനസിലായില്ലായിരുന്നു. കാലൊക്കെ പഴുത്തിരിക്കുകയല്ലേ, മേക്കപ്പാണെന്ന് മനസിലായില്ല. ഗീതയ്ക്ക് ഭയങ്കര അറപ്പ് തോന്നിയെന്നും ശാന്ത കുമാരി കൂട്ടിച്ചേര്‍ത്തു.

Ads by Google
Friday 27 Jun 2025 04.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google